മുഖം കഴുകാനറിയാമോ? എങ്ങനെ?
#ഡോ. അനുഷാ ബഷീര്‍
സ്‌കിന്‍ കെയര്‍ സ്‌പെഷലിസ്റ്റ്
എന്തൊരു ചോദ്യമാണിതെന്ന് തോന്നാം. മുഖം കഴുകാനറിയാമോ എന്ന് ആരെങ്കിലും ചോദിക്കുമോ. അതും പ്രായമുള്ളവരോട്. ആരാണ് മുഖം കഴുകാത്തത്. ആര്‍ക്കാണ് അതറിയാത്തത്. എങ്കിലും നമ്മള്‍ മുഖം കഴുകുന്നത് ശരിയായ രീതിയിലാണോ. ഇപ്പോള്‍ സംശയമായി. ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് 60 സെക്കന്‍ഡില്‍ മുഖം കഴുകുന്ന രീതി. ഒരു സ്‌കിന്‍ കെയര്‍ സ്‌പെഷലിസ്റ്റ് ആണ് 60 സെക്കന്‍ഡില്‍ മുഖം കഴുകുന്ന രീതി ഇന്റര്‍നെറ്റില്‍ എത്തിച്ചത്. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് 60 സെക്കന്‍ഡ് കൊണ്ട് മുഖം കഴുകാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഒരു മിനുട്ടില്‍ മുഖം വൃത്തിയാക്കല്‍
ക്ലെന്‍സറുകള്‍ സാധാരണ വിപണിയില്‍ ഇഷ്ടംപോലെ ലഭ്യമാണ്. വിലയനുസരിച്ച് ഗുണ വ്യത്യാസവുമുണ്ടെന്നുമാത്രം. അവരവരുടെ ചര്‍മത്തിനിണങ്ങിയ തരം ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ക്ലെന്‍സറുകള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാതിരിക്കുകയോ അഥവാ ഉപയോഗ രീതി അറിയാതെയിരിക്കുന്നവരോ ഉണ്ടാവാം. വിലകൂടിയ ക്ലെന്‍സറുകള്‍ നഷ്ടമാകാന്‍ ഇത് കാരണവുമാകും. അതുകൊണ്ടുകൂടിയാണ് ക്ലെന്‍സര്‍ ഉപയോഗിച്ചുള്ള ഒരു മിനിറ്റ് മുഖം വൃത്തിയാക്കല്‍ എങ്ങനെ എന്ന് വിവരിക്കുന്നത്.
വിരലുകള്‍ കൊണ്ട് മുഖം മിനുക്കുന്നതാണ് ഇതിന്റെ രീതി. ഈ ഒരു മിനിറ്റിനകം ക്ലെന്‍സറിന്റെ ഗുണമെല്ലാം മുഖത്ത് എത്തിയിരിക്കും. മാത്രമല്ല, ഒരു മിനിറ്റിനകം മുഖ ചര്‍മം മൃദുവാകുകയും സെബാസ്യൂസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം എന്ന ദ്രവം മുഖത്ത് അടിയുന്നത് പൂര്‍ണമായും മാറ്റാനും കഴിയും. മാത്രമല്ല, മുഖത്തിന്റെ ഭംഗിയും പ്രകാശവും മൊത്തത്തിലുള്ള ടെക്‌സ്ചറും ഇതുവഴി നന്നാക്കിയെടുക്കാനുമാവും.
രാവിലെയും രാത്രിയും ഒരു മിനിറ്റ് വീതം ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാല്‍ കൂടുതല്‍ ഗുണം കിട്ടുമെന്നാണ് അനുഭവ പാഠം.
ക്ലെന്‍സര്‍
ശ്രദ്ധിക്കണം
നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ക്ലെന്‍സര്‍ നിങ്ങളുടെ ചര്‍മത്തിന് അനുകൂലമുള്ളതായിരിക്കണം. ക്ലെന്‍സര്‍ ഉപയോഗിക്കുന്നതുകൊണ്ട് മുഖ ചര്‍മത്തിന് ദോഷമുണ്ടാകരുത്. സാധാരണ ഗതിയില്‍ ചുടിച്ചിലോ ചൊറിച്ചിലോ അനുഭവപ്പെട്ടാല്‍ പിന്നീട് ആ ക്ലെന്‍സര്‍ ഉപയോഗിക്കരുത്. മുഖം കഴുകുമ്പുള്‍ കണ്ണില്‍ പോകാതെ കണ്ണിനു ചുറ്റുമുള്ള ഭാഗം പ്രത്യേകം മസാജ് ചെയ്തുകൊടുക്കണം. അതുപോലെ മൂക്കിനുചുറ്റും മസാജ് മസാജ് ചെയ്യണം. കവിളുകളിലും നെറ്റിത്തടത്തിലും കഴുത്തിലും ക്ലെന്‍സര്‍ മസാജ് ചെയ്യുന്നതോടെ മുഖം കഴുകല്‍ പൂര്‍ത്തിയാകും. ഒരു മിനിറ്റ് ഈ ഭാഗങ്ങളിൊക്കെ മസാജ് ചെയ്യുക. അതിനുശേഷം കഴുകിക്കളയുക. ഒരു മൃദുമായ ടൗവല്‍ ഉപയോഗിച്ച് ജലാംശം ഒപ്പിയെടുക്കുക. മുഖ സൗന്ദര്യം നിങ്ങളെത്തന്നെ അതിശയിപ്പിച്ചേക്കാം.
സാധാരണ മുഖം കഴുകുമ്പോള്‍ നിങ്ങള്‍ വിട്ടുപോകുന്ന ചില മേഖലകളാണ് മേല്‍പറഞ്ഞത്. ക്ലെന്‍സര്‍ ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ ഇത് മനസിലുണ്ടാകണം.
നിങ്ങള്‍ നിങ്ങളുടെ ചര്‍മത്തില്‍ പ്രത്യേകിച്ച് മുഖത്ത് എത്രമാത്രം മസാജ് ചെയ്യുന്നോ അതിനനുസരിച്ച് അതിന് ശോഭ കൂടും. ക്ലെന്‍സര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ മസാജ് ചെയ്യുമ്പോള്‍ മുഖചര്‍മത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മേക്കപ്പും, സൂക്ഷ്മാണുക്കളും മറ്റും ഒഴിവാകും.
ചര്‍മം കാത്തുസൂക്ഷിക്കാന്‍
ചര്‍മ സംരക്ഷണം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് 30 വയസില്‍ അധികം പ്രായമുള്ളവര്‍. ചര്‍മത്തിന്റെ മൃദുത്വം പല കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെടാനാരംഭിച്ചേക്കാം. അതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
1. ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
2. ചര്‍മം എപ്പോഴും വൃത്തിയായി ഇരിക്കുന്നുണ്ടെന്ന് സ്വയം ബോധ്യപ്പെടുക.
3. വെയിലത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പോലെയുള്ളവ ഉപയോഗിക്കുക.
4. ചര്‍മം വരളാതിരിക്കാന്‍ എണ്ണകളോ മോയിസ്ചറൈസ് ക്രീമുകളോ ലോഷനുകളോ ഉപയോഗിക്കുക.
5. ചര്‍മം വരളുന്നുണ്ടെങ്കില്‍ ആന്റി ഏജിങ് ക്രീം പോലുള്ളവ ഉപയോഗിക്കാവുന്നതാണ്.
6. ആഴ്ചയിലൊരിക്കലോ ദേഹത്ത് കലകളോ പാടുകളോ മറ്റോ ഉണ്ടെങ്കില്‍ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ചര്‍മം മൃദുവായി ഉരച്ചു കുളിക്കുക. മൃദുവായ ബ്രഷ് ഇതിന് ഇപയോഗിക്കാം. വൃത്താകൃതിയില്‍ വേണം വൃത്തിയാക്കല്‍. ചെറിയ ചൂടുവെള്ളം ഇതിന് ഉപയോഗിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."