വ്യാജ സര്ട്ടിഫിക്കറ്റുകള്ക്കെതിരേ കടുത്ത നടപടികളുമായി ഒമാന്‍
റഹ്മാന് നെല്ലാങ്കണ്ടി#
മസ്കറ്റ്: വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവര്‍ക്കെതിരേ ഒമാനില്‍ കടുത്ത നിയമ നടപടി തുടങ്ങി. വിദേശത്തുനിന്ന് നേടിയ എല്ലാ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമാണ്. അപേക്ഷകന്റെ ഒപ്പിനു പുറമേ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ കടുത്ത നടപടികളാണ് നേരിടേണ്ടി വരിക.
ജി.സി.സി രാജ്യങ്ങള്‍ 2012 ഡിസംബറില്‍ എടുത്ത തീരുമാനപ്രകാരം അംഗരാഷ്ട്രങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുന്ന അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒമാന്‍ ഇതര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍, ഈ സ്ഥാപനങ്ങള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത എന്നിവ സംബന്ധിച്ച് പ്രത്യേക നിയന്ത്രണം മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. നിയമപ്രകാരം, ഒരു വിദേശ യൂനിവേഴ്സിറ്റി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറ്റസ്റ്റ് ചെയ്തതും അംഗീകരിച്ചതുമായിരിക്കണം. അല്ലെങ്കില്‍, ഇത് ഒരു സാധുവായ പ്രമാണമായി കണക്കാക്കില്ല
വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഒമാനിലെ വിവിധ കമ്പനികളില്‍ ആളുകള്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ കര്‍ശനമായി നിരീക്ഷിച്ച് വരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ അനുയോജ്യമായ കടുത്ത നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഡയരക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."