'സിറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് ' പദ്ധതിക്ക് ഫറോക്കില്‍ തുടക്കം
ഫറോക്ക് : സംസ്ഥാന സര്‍ക്കാര്‍ ശുചിത്വ മിഷന്റെ ' സിറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് ' പദ്ധതിക്ക് ഫറോക്കില്‍ തുടക്കമായി. പൊതു ഇടങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ ഒഴിവാക്കുന്നതും ഉറവിട മാലിന്യസംസ്‌കരണവുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും ഒരോ നഗരസഭകളെയാണ് പദ്ധതിക്കായി തരെഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഫറോക്ക് നഗരസഭയെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുളളത്.
സിറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് പദ്ധതിയിലൂടെ നഗരസഭയിലെ 12 വാര്‍ഡുകള്‍ പൂര്‍ണമായി മാലിന്യ മുക്തമാക്കും. നഗരസഭ നാലാം വാര്‍ഡിലുള്‍പ്പെട്ട സി.ഡി.എ കോംപ്ലക്‌സിലെ മാലിന്യം നീക്കം ചെയ്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭ മാലിന്യം നീക്കത്തിനായി രൂപീകരിച്ച ഹരിത കര്‍മ സേനയുടെ സാഹയത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.റുബീന പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ്‌ചെയര്‍മാന്‍ വി.മുഹമ്മദ് ഹസ്സന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ടി.നുസ്‌റത്ത്, പി.ആസിഫ്, കൗണ്‍സിലര്‍ പ്രകാശ് കറുത്തേടത്ത്, പി.ബിജു, കെ.വിജയന്‍, ഇ.കെ. താഹിറ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡാനിയേല്‍, ജെ.എച്ച്.ഐ സജീഷ്‌കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."