HOME
DETAILS
MAL
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ 15 തസ്തികകള്‍ അനുവദിച്ചു: മന്ത്രി
backup
May 03 2018 | 08:05 AM
കോഴിക്കോട്: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് 15 തസ്തികകള്‍ അനുവദിച്ചെന്ന് ആരോഗ്യ സാമൂഹികനീതി മന്ത്രി കെ.കെ ശൈലജ പറഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രി ആര്‍ദ്രം പദ്ധതി പ്രഖ്യാപനവും ഒ.പി കാഷ്വാലിറ്റി ബ്ലോക്കും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. ഡി.എം.ഒ ഡോ. വി ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം വി.ഡി ജോസഫ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ് മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, ഡി.പി.എം ഡോ. ബിജോയ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി ഹുസൈന്, വാര്‍ഡ് മെംബര്‍ മഞ്ജിത സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിയാമ്മ ജോര്‍ജ് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് എം. കേശവനുണ്ണി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."