HOME
DETAILS

വര്‍ത്തമാന കാല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വായന സമ്പന്നമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  
backup
June 20 2016 | 22:06 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b2-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99

പാലക്കാട്: ഡിജിറ്റലൈസ്ഡ് സംവിധാനത്തെ പൂര്‍ണ്ണമായും ആശ്രയിക്കാതെ വായന ഒരു ദിനചര്യയാക്കി മാറ്റണമെന്നും വര്‍ത്തമാന കാലത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വായനയെ സമ്പന്നമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ ശാന്തകുമാരി പറഞ്ഞു. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.
         ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വായനാവാര പ്രതിജ്ഞ ചൊല്ലികൊടുത്തു. ദിവസവും ഒരു പത്രമെങ്കിലും വായിക്കുന്ന ശീലം വിദ്യാര്‍ത്ഥികള്‍ വളര്‍ത്തിയെടുക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
       ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ: പി യു രാമാനന്ദ് അധ്യക്ഷനായ ചടങ്ങില്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ഡോ: മാന്നാര്‍ജി രാധാകൃഷ്ണന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം കാസിം, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി ശ്യാംലാല്‍, കേരള മദ്യനിരോധന സമിതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഖാദര്‍ മൊയ്തീന്‍, ജന്‍വിജ്ഞാന്‍ യാത്ര ക്യാപ്റ്റന്‍ പി.എസ് നാരായണന്‍, ഹെഡ്മിസ്ട്രസ് രമ സി മേനോന്‍, അഡീഷണല്‍ എച്ച്.എം ടി ബീന എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിസാറുദ്ദീന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  13 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  13 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  13 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  13 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  13 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  13 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  13 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  13 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  13 days ago