HOME
DETAILS

മഴക്കാല പകര്‍ച്ചവ്യാധികള്‍: ജാഗ്രത വേണം

  
backup
June 20 2016 | 23:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-2

തൃശൂര്‍: മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതകള്‍ ഏറെയാണെന്നും മഴക്കാലത്ത് ഭീക്ഷണിയാവാന്‍ സാധ്യതയുള്ള മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ലെപ്‌റ്റോപ്പൈറോസിസ് എന്നിവക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജില്ലയില്‍ ഇത് വരെ 175 മഞ്ഞപ്പിത്തബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. നാലിടങ്ങളില്‍ പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 വൈറല്‍ രോഗമായ മഞ്ഞപ്പിത്തം, ജലം, ആഹാരപദാര്‍ഥങ്ങള്‍, രോഗിയുമായി അടുത്തിടപഴകല്‍ എന്നിവയിലൂടെയാണ് രോഗം പകരുന്നത്. വേനല്‍കാലത്തെ മാലിന്യങ്ങള്‍ മഴക്കാലത്ത് ജലസ്രോതസുകളെ മലിനമാക്കുന്നതും രോഗവ്യാപനത്തിന് കാരണമാവുന്നു. നിര്‍ബന്ധമായും തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം പാടില്ല. രോഗബാധയുണ്ടായാല്‍ നിര്‍ബന്ധമായും ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃധതര്‍ അറിയിച്ചു. ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി വ്യപകമാവാതിരിക്കാന്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങള്‍ ഇല്ലാതാക്കി കൊതുക് പെരുകുന്നത് തടയണം. കൊതുകടിയേറ്റ് ഒരാഴ്ചക്കുള്ളില്‍ കടുത്ത പനിയും ശരീരവേദനയുമായി രോഗം പ്രത്യക്ഷപ്പെടും. വൈറല്‍ രോഗമായ ഡെങ്കിപ്പനിക്ക് 10 ദിവസമെങ്കിലും പൂര്‍ണ വിശ്രമം വേണം.
ഡെങ്കിപ്പനി ആവര്‍ത്തിച്ചാല്‍ രക്തസ്രാവത്തിനിടയുണ്ട്. ഡെങ്കി ഹെമറാജിക് ഫീവര്‍ എന്ന വകഭേദവും ആവാം. കൊതുക് നശീകരണമാണ് രോഗം പടരാതിരിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. പനിബാധിച്ചാല്‍ നിര്‍ബന്ധമായും ചികിത്സ തേടണം. എലിയുടെ വിസര്‍ജ്യങ്ങളില്‍ നിന്നും തൊലിപുറമെയുള്ള മുറിവുകളിലൂടെ മനുഷ്യശരീരത്തിലെത്തി രോഗബാധയുണ്ടാകുന്നതാണ് ലെപ്‌റ്റോസ്‌പൈറോസിസ്.
ഈ ബാക്ടീരിയന്‍ രോഗം കൃഷിപണിക്കാരിലും, തൊഴിലുറപ്പ് പണിക്കാരിലും പകരാനാണ് സാധ്യതകള്‍ ഏറെ. പനി ജലദോഷം എന്നീ പ്രാരംഭ ലക്ഷണങ്ങള്‍ക്ക് ശേഷം കരള്‍, വൃക്ക, ശ്വാസകോശം, എന്നിവയെ ബാധിച്ച് രോഗം മാരകമായേക്കാം. തുടക്കത്തില്‍ തന്നെ ചികിത്സ തേടുകയാണ് ഉത്തമം. പ്രതിരോധ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്നും മെഡിക്കല്‍ ഓഫിസര്‍മാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Kerala
  •  2 months ago
No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago
No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago