HOME
DETAILS
MAL
രാഹുല്‍ഗാന്ധി വിദേശത്തേക്ക്; വിവാദങ്ങള്‍ ആവശ്യമില്ലെന്ന് ട്വീറ്റ്
backup
June 21 2016 | 03:06 AM
ന്യൂഡല്‍ഹി: വിവാദങ്ങള്‍ ആവശ്യമില്ല, ഏതാനും ദിവസത്തേക്കു താന്‍ വിദേശത്തു പോവുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍ ഏതു രാജ്യത്തേക്കാണു പോകുന്നതെന്നു വെളിപ്പെടുത്താന്‍ അദ്ദേഹം ഇത്തവണയും തയാറായില്ല. ട്വിറ്ററിലാണ് തന്റെ വിദേശയാത്രയെ സംബന്ധിച്ച് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയത്.
ഹ്രസ്വസന്ദര്‍ശനത്തിനായി താന്‍ വിദേശത്തേക്കു പോവുകയാണെന്നും തന്റെ ജന്മദിനത്തില് എല്ലാവര്ക്കും അഭിനന്ദനമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാഹുല്‍ 46ാം ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞവര്‍ഷം രാഹുല്‍ഗാന്ധി നടത്തിയ വിദേശയാത്ര ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."