HOME
DETAILS

പാലക്കാട് -പൊളളാച്ചി റൂട്ടില്‍ മലയാളികള്‍ തട്ടിപ്പിനിരയാകുന്നു

  
backup
June 21 2016 | 23:06 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%b3%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b1%e0%b5%82%e0%b4%9f

 

പാലക്കാട്: പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ ബസ് കയറാനെത്തുന്ന മലയാളികളെ തട്ടിപ്പിനിരയാക്കുന്ന തമിഴ്‌നാട് സംഘം വ്യാപകമാകുന്നു. ലേലമാണെന്ന് വിളിച്ചുപറഞ്ഞ് പണം വെക്കാന്‍ മലയാളി യാത്രികരെ നിര്‍ബന്ധിക്കുകയും അതിന് വഴങ്ങാത്തവരില്‍ നിന്ന് ബലം പ്രയോഗിച്ച് പണം തട്ടുന്നതായുമാണ് പരാതി.
പൊള്ളാച്ചി ബസ് സ്റ്റാന്റില്‍ നിന്ന് ബസ് കയറാനെത്തുന്ന മലയാളികളായ യാത്രക്കാരേയാണ് ഇത്തരത്തില്‍ കബളിപ്പിക്കുന്നത്. തമിഴ്‌നാട് ഗുണ്ടാ സംഘം ആദ്യം വസ്ത്രങ്ങള്‍ വീശി കാണിച്ച് അത് ലേലത്തിനിടുകയാണെന്ന് കാണിച്ച് പണം തട്ടുന്നതാണ് രീതി. ലേലമെന്ന് തോന്നിക്കത്ത രീതിയില്‍ ആദ്യഘട്ടത്തില്‍ സമ്മാനമായി ചീര്‍പ്പ്, കണ്ണാടി, പേന എന്നിവ നല്‍കുകയും പിന്നീട് ഒന്നും നല്‍കാതെ ലേലമുറിപ്പിക്കുന്ന വ്യക്തിയില്‍ നിന്ന് ബലമായി പണം പിടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം, ലേലം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് പിന്‍വാങ്ങുന്നവരെ ലേല മുതലൊന്നും നല്‍കാതെ കബളിപ്പിച്ച് ലേലമുറപ്പിച്ചതായി പറഞ്ഞ് കത്തിയും മാരകായുധങ്ങളും കാട്ടി ഈ ഗുണ്ടാസംഘം പണം തട്ടുന്നതായും പരാതിയുണ്ട്.
തട്ടിപ്പിനിരയാകുന്ന മലയാളികളെ ഭീഷണിപ്പെടുത്തുന്നതിനാല്‍ അവര്‍ സംഘത്തിനെതിരെ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല. ബസില്‍ ടിക്കറ്റെടുത്തിരിക്കുന്നവരേയാണ് ഇത്തരത്തില്‍ പത്തംഗ സംഘം തട്ടിപ്പിനിരയാക്കുന്നത്. ബസ് പാലക്കാട്ടേക്ക് യാത്രതിരിക്കുംവരേയാണ് തട്ടിപ്പ് നാടകം അരങ്ങേറുക. ഇതിനിടയില്‍ ഭീഷണിപ്പെടുത്തലും പണം തട്ടലും കഴിയും. തമിഴ്‌നാട്ടില്‍ മീറ്ററിന് 30, 40 രൂപ വിലവരുന്ന ഷര്‍ട്ട്, പാന്റ്, 50 മുതല്‍ 100 രൂപ വിലവരുന്ന സാരികള്‍ എന്നിവ കാട്ടിയാണ് തട്ടിപ്പ്. ലേലത്തുകയായി ഉപഭോക്താക്കളില്‍ നിന്ന് 1000 രൂപവരെ ഈടാക്കുകയും ചെയ്യും. കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടേയും പൊലിസിന്റേയും ഒത്താശയൊടെയാണ് തട്ടിപ്പ് അരങ്ങേറുന്നതെന്നതിനാല്‍ ആരും തന്നെ പരാതിപെടാനും പോകാറില്ല.
ബസ് യാത്രപുറപ്പെടുന്നതിന് തൊട്ടുമുമ്പ് ലേലമവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ആരുടേയെങ്കിലും തലയില്‍ ലേലം എടുത്തതായി പറഞ്ഞ് അവരില്‍ നിന്ന് ബലം പ്രയോഗിച്ച് നാലിരട്ടിലും അഞ്ചിരിട്ടയും തുക ഈടാക്കി സംഘം നിമിഷങ്ങള്‍ക്കകം തടിതപ്പുകയും ചെയ്യും.
ഇത്തരത്തില്‍ മലയാളി യാത്രക്കാരെ ബലം പ്രയോഗിച്ച് ചൂഷണത്തിനിരയാക്കുന്ന സംഘത്തിനെതിരെ നടപടി വേണമെന്നാണ് മലയാളി യാത്രക്കാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago