അധ്യാപികയുടെ മൂന്ന് മാസത്തെ ശമ്പളം തടഞ്ഞുവച്ചു
കൊടുങ്ങല്ലൂര്‍: കരൂപ്പടന്ന ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും സ്ഥലംമാറി പോയ അധ്യാപികയുടെ മൂന്ന് മാസത്തെ ശമ്പളം ഹെഡ്മിസ്ട്രസ് തടഞ്ഞുവെച്ചു.
അധ്യാപക ഓഫിസില്‍ കുഴഞ്ഞ് വീണു. കരൂപ്പടന്ന ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മുന്‍ അധ്യാപകയും, നിലവില്‍ പുല്ലൂറ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്റി സ്‌കൂളിലെ അധ്യാപകയുമായ നിസയാണ് സ്‌കൂള്‍ ഓഫിസില്‍ ബോധരഹിതയായി വീണത്.
ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരൂപ്പടന്ന സ്‌കൂളില്‍ നിന്നും സ്ഥലം മാറിപോയ അധ്യാപികക്ക്് പുതിയ സ്‌കൂളില്‍ നിന്നും ശമ്പളം ലഭിക്കുന്നതിനാവശ്യമായ ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഹെഡ്മിസ്ട്രസ് തയാറായില്ലെന്നാണ് പരാതി. സ്‌കൂള്‍ ലൈബ്രറിയുടെ ചുമതല വഹിച്ചിരുന്ന നിസ ടീച്ചര്‍, അവര്‍ ചുമതല വഹിച്ചിരുന്ന 2011 മുതല്‍ 2016 വരെയുള്ള കാലയളവിലെ മുഴുവന്‍ ബാധ്യതകളും എറ്റുടുത്തതായി മുദ്രപത്രത്തില്‍ എഴുതി നല്‍കണമെന്നതായിരുന്നു ഹെഡ്മിസ്ട്രസിന്റെ ആവശ്യം. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ അധ്യാപിക ഓഫിസ് റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
അധ്യാപികയുടെ ശമ്പളം തടഞ്ഞ സംഭവുമായി എം.എല്‍.എയും, ജില്ലാ പഞ്ചായത്ത് മെമ്പറും ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ടുവെങ്കിലും ഹെഡ്മിസ്ട്രസ് വഴങ്ങിയില്ലത്ര. ഈ വിഷയത്തില്‍ ഹെഡ്മിസ്ട്രസിനെതിരേ നടപടിക്കൊരുങ്ങുകയാണ് അധ്യാപക സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."