പുഴയാത്രയും രുചിക്കൂട്ടും ഇന്ന്
അരീക്കോട്: കിഴുപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡണ്ടറി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റേയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഭാഗമായി ഇന്ന് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പി.ടി.എ അംഗങ്ങള്‍, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കും. രാവിലെ പത്തിനു മാലിന്യമുക്ത ചാലിയാറിനെ തേടി പുഴയാത്ര നടത്തും. എടശ്ശേരിക്കടവില്‍നിന്നു തോണിമാര്‍ഗം പെരുങ്കടവുവരെയുള്ള യാത്രയില്‍ ചാലിയാറിലെ മാലിന്യങ്ങള്‍ ശേഖരിക്കും. എം.എം മുഹമ്മദ്, ഹമീദലി മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്നു കുനിയില്‍ ന്യൂബസാര്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ എഴുത്തുകൂട്ടം പരിപാടി നടക്കും. ഉച്ചയ്ക്കു രണ്ടണ്ടിനു ചക്ക വിഭവങ്ങളുടെ പ്രദര്‍ശന മത്സരം നടക്കും. 31ന് സുവര്‍ണ ജൂബിലി സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.കെ ബഷീര്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റണ്ട് എ.പി ഉണ്ണികൃഷ്ണന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."