HOME
DETAILS

വാടാനാംകുര്‍ശ്ശിയില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

  
backup
June 21 2016 | 23:06 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%be%e0%b4%a8%e0%b4%be%e0%b4%82%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

ഷൊര്‍ണൂര്‍: വാടാനാംകുര്‍ശ്ശി റെയില്‍വേ സ്‌റ്റേഷനില്‍ റോഡില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം.
പാലക്കാട് -പട്ടാമ്പി റോഡിലാണ് വാടാനാംകുര്‍ശ്ശി സ്‌റ്റേഷന്‍ ഉള്ളത്. ഷൊര്‍ണൂര്‍ - നിലമ്പൂര്‍, നിലമ്പൂര്‍-ഷൊര്‍ണൂര്‍, പാലക്കാട്-നിലമ്പൂര്‍, നിലമ്പൂര്‍-തിരുവനന്തപുരം തുടങ്ങി ഗുഡ്‌സ് ട്രെയിനുകളടക്കം പത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ വാടാനാംകുര്‍ശ്ശി സ്റ്റേഷനില്‍ കൂടി കടന്നുപോകുന്നു. അതുകൊണ്ടു തന്നെ മിക്ക സമയങ്ങളിലും റെയില്‍വേ ഗേറ്റ് അടച്ചിടാന്‍ നിര്‍ബന്ധിതമാവുകയാണ്. റെയില്‍വേ ഗേറ്റിന്റെ ഇരുപുറത്തും റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര പതിവു കാഴ്ചയാണ്.
സ്വകാര്യ ബസ്സുകളുടെ സമയക്രമം ഇതുമൂലം തെറ്റി പോകുന്നതു കൊണ്ട് ചില ബസുകള്‍ ട്രിപ്പ് മുടക്കുക പതിവാണ്. വാടാനാംകുര്‍ശ്ശിയില്‍ മേല്‍പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ സി.പി മുഹമ്മദ് പല തവണ റെയില്‍വേ ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്‌റ്റേഷന്‍ സന്ദര്‍ശിക്കുമ്പോഴും നിവേദനം പതിവുപോലെ നല്‍കാറുണ്ട്. പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിനും ഇതു സംബന്ധിച്ച് നിവേദനം നല്‍കിക്കഴിഞ്ഞു. മേല്‍പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  12 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  13 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  13 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  13 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago