HOME
DETAILS

വീതിച്ചു നല്‍കിയത് 1,23,700 സീറ്റുകള്‍

  
backup
March 10 2017 | 21:03 PM

%e0%b4%b5%e0%b5%80%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-123700-%e0%b4%b8%e0%b5%80%e0%b4%b1

കൊണ്ടോട്ടി: രാജ്യത്ത് ഹജ്ജ് ക്വാട്ട വീതം വച്ചപ്പോള്‍ ആറ് സംസ്ഥാനങ്ങളില്‍ മതിയായ അപേക്ഷകരില്ല. പശ്ചിമബംഗാള്‍, ബിഹാര്‍, അസം, പഞ്ചാബ്, ത്രിപുര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അപേക്ഷകര്‍ കുറവായതിനാല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. അപേക്ഷകരില്ലാത്ത സീറ്റുകള്‍ മുഴുവന്‍ കേന്ദ്രഹജ്ജ് കമ്മിറ്റി അപേക്ഷകര്‍ കൂടുതലുളള സംസ്ഥാനങ്ങള്‍ക്ക് നല്‍കി.
ഈ വര്‍ഷം കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത് 4,48,268 അപേക്ഷകരാണ്. ഇവര്‍ക്കായി 1,23,700 ഹജ്ജ് ക്വാട്ടയാണ് നല്‍കിയത്. ഇവ അഞ്ച് വിഭാഗമായി തരം തിരിച്ചാണ് ക്വാട്ട വീതിച്ചത്. 1,18,950 സീറ്റുകള്‍ യഥാര്‍ഥ ക്വാട്ടയായി കണക്കാക്കി വീതം വച്ചു. 2500 സീറ്റുകള്‍ അപേക്ഷകര്‍ കൂടുതലുളള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന വച്ച് വീതിച്ച് നല്‍കി. 500 സീറ്റുകള്‍ താരതമ്യേന ചെറിയ സംസ്ഥാനങ്ങളായ ഗോവ, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവയ്ക്കും, കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരി, ദാദ്ര, ദാമന്‍-ഡിയു, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയവയ്ക്കുമായി വീതിച്ചു. 1500 സീറ്റുകള്‍ ജമ്മുകശ്മീരിന് മാത്രമായി നല്‍കിയപ്പോള്‍ 250 സീറ്റുകള്‍ ലക്ഷദ്വീപിനും ആധികമായി കൈമാറി.
മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ ക്വാട്ട വീതം വയ്ക്കുന്നതിനാലാണ് അപേക്ഷകര്‍ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കേണ്ടിവരുന്നത്. പശ്ചിമ ബംഗാളില്‍ ഇത്തവണ 9940 അപേക്ഷകര്‍ മാത്രമാണുള്ളത്. എന്നാല്‍ മുസ്‌ലിം ജനസംഖ്യ കണക്കാക്കി ക്വാട്ട നല്‍കിയപ്പോള്‍ 17,026 സീറ്റുകളാണ് ലഭിച്ചത്. 7086 സീറ്റുകളിലാണ് ഇവിടെ മാത്രം അപേക്ഷകരില്ലാതിരുന്നത്.
ബിഹാറില്‍ 12,125 ഹജ്ജ് സീറ്റുകളിലേക്ക് ആകെ അപേക്ഷിച്ചത് 6963 പേര്‍ മാത്രമാണ്. 5162 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. അസമില്‍ 4279 അപേക്ഷകരാണ് ആകെയുള്ളത്. എന്നാല്‍ ക്വാട്ട 7535 ആണ്. 3256 സീറ്റുകളില്‍ അപേക്ഷകരില്ല. ത്രിപുരയില്‍ 218 ഹജ്ജ് സീറ്റുകളിലേക്ക് 134 അപേക്ഷകരാണുള്ളത്. 84 സീറ്റുകളുടെ ഒഴിവ് വന്നു. പഞ്ചാബില്‍ 303 അപേക്ഷകര്‍ക്ക് 370 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 67 സീറ്റ് ഒഴിഞ്ഞ് കിടന്നു. ജാര്‍ഖണ്ഡില്‍ 3311 സീറ്റുകളിലേക്ക് അപേക്ഷകര്‍ 3306 ആണ്. 5 സീറ്റുകളുടെ ഒഴിവുണ്ട്.
ഹജ്ജ് ക്വാട്ട ഏറ്റവും കൂടുതല്‍ ലഭിച്ചത് അപേക്ഷകരില്‍ മൂന്നാം സ്ഥാനത്തുള്ള ഉത്തര്‍ പ്രദേശിനാണ്. യു. പി. യില്‍ ഈ വര്‍ഷം 51,375 അപേക്ഷകരാണുണ്ടായിരുന്നത്. എന്നാല്‍ 29,017 ഹജ്ജ് ക്വാട്ട ലഭിച്ചു. അപേക്ഷകര്‍ ഏറ്റവും കൂടുതലുള്ള കേരളത്തിന് (95,236) 11,197 സീറ്റ് ലഭിച്ച് രണ്ടാം സ്ഥാനത്തെത്തി. അപേക്ഷകരില്‍ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്താണ് ക്വാട്ട കൂടുതല്‍ ലഭിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്.
ഗുജറാത്തില്‍ 57,225 അപേക്ഷകര്‍ക്ക് 10,871 സീറ്റുകള്‍ ലഭിച്ചു. ഹജ്ജ് അപേക്ഷകരില്‍ രണ്ടാം സ്ഥാനത്തുള്ള (57,246)മഹാരാഷ്ട്ര 9780 സീറ്റുമായി നാലാം സ്ഥാനത്തായി. മറ്റു പ്രധാന സംസ്ഥാനങ്ങളുടെ കണക്കുകള്‍ ഇങ്ങിനെ. ഹജ്ജ് അപേക്ഷകള്‍, ബ്രാക്കറ്റില്‍ ക്വാട്ട എന്ന ക്രമത്തില്‍. ജമ്മുകശ്മീര്‍-35,217(7960), മധ്യപ്രദേശ്-24,875 (3599), കര്‍ണ്ണാടക-23,514(5951), തെലങ്കാന-20,635(3364), രാജസ്ഥാന്‍-17,796(4686), തമിഴ്‌നാട്-13,588(3189).

കേരളത്തില്‍ അവസരം
കാത്ത് 84,039 പേര്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ച് അവസരം കാത്തിരിക്കുന്നത് ഇനി 84,039 പേര്‍. കേരളത്തില്‍ ഈ വര്‍ഷം 95,236 അപേക്ഷകരില്‍ 11,197 പേര്‍ക്കാണ് സീറ്റ് ലഭിച്ചത്. ശേഷിക്കുന്നവര്‍ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെടും.
അപേക്ഷകരില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായ 9090 പേര്‍ക്കും,70 വയസിന് മുകളില്‍ പ്രായമുളള 1740 പേര്‍ക്കും നേരിട്ട് അവസരം ലഭിച്ചു. ശേഷിക്കുന്ന സീറ്റിലേക്ക് നറുക്കെടുപ്പ് നടത്തി സീറ്റുകള്‍ നല്‍കും. നാലാം വര്‍ഷക്കാര്‍, ജനറല്‍ വിഭാഗം എന്നിങ്ങിനെ രണ്ടായി തരം തിരിച്ചാവും വെയ്റ്റിങ് ലിസ്റ്റുണ്ടാക്കുക. മറ്റു സംസ്ഥാനങ്ങളില്‍ അവസരം കൈവന്നിട്ടും ഹജ്ജിന് പോകാന്‍ കഴിയാതെ വരുന്നവരുടെ സീറ്റുകള്‍ ലഭിക്കുന്ന മുറക്ക് വെയ്റ്റിങ് ലിസ്റ്റിലെ മുന്‍ഗണനപ്രകാരം അവസരം നല്‍കും.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ അപേക്ഷിച്ച 4,05,187 ഹജ്ജ് അപേക്ഷകര്‍ക്ക് ആകെ ലഭിച്ച ഹജ്ജ് ക്വാട്ട 98,820 മാത്രമായിരുന്നു. 3,06367 അപേക്ഷകരാണ് അവസരം ലഭിക്കാതെ പുറത്തായത്.

ലക്ഷദ്വീപില്‍ നിന്ന്
298 പേര്‍ക്ക് അവസരം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോകുന്നതിന് ലക്ഷദ്വീപില്‍ നിന്ന് 298 പേര്‍ക്ക് അവസരം. ലക്ഷദ്വീപില്‍ നിന്ന് ഇത്തവണ 366 അപേക്ഷകരാണുള്ളത്. ഇതില്‍ ആറ് പേര്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. എന്നാല്‍ ലക്ഷദ്വീപിന്റെ ഹജ്ജ് ക്വാട്ട 43 ആയിരുന്നെങ്കിലും 250 സീറ്റുകള്‍ അഡീഷണലായി ലഭിച്ചതോടെയാണ് ക്വാട്ട 298 ആയി ഉയര്‍ന്നത്. 68 പേരാണ് കാത്തിരിപ്പ് പട്ടികയിലുളളത്.
മാഹിയില്‍ നിന്ന് 84 പേരാണ് ആകെ അപേക്ഷകരായുള്ളത്. ഇവരില്‍ 4 പേര്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago