HOME
DETAILS
MAL
ഒരു വീട്ടില്‍ ഒരു പഠനമുറി; ആനുകൂല്യം ഇനിയും വൈകും
backup
June 21 2016 | 23:06 PM
ഷൊര്‍ണൂര്‍: ഒരു വീട്ടില്‍ ഒരു പഠനമുറി എന്ന പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കുള്ള ആനുകൂല്യം ലഭിക്കാന്‍ ഇനിയും വൈകും. ഒന്നു മുതല്‍ പത്താം ക്ലാസുവരെ പഠിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
കഴിഞ്ഞ അധ്യയനവര്‍ഷമാണ് ഷൊര്‍ണൂര്‍ നഗരസഭ പരിധിയിലുള്ള വിദ്യാര്‍ഥികള്‍ ആനുകൂല്യം ലഭിക്കാന്‍ അപേക്ഷിച്ചത്. അധികൃതരുടെ അനാസ്ഥയാണ് ആനുകൂല്യം ലഭിക്കാന്‍ വൈകിയത്. ഇതിനോടൊപ്പം തെരഞ്ഞെടുപ്പുമൂലം പെരുമാറ്റച്ചട്ടവും നിലവില്‍ വന്നതോടെ പിന്നെയും നീണ്ടുപോയി.
നഗരസഭ പരിധിയില്‍ ആകെ 120 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. അതേ സമയം നഗരസഭ അധികൃതര്‍ സിംകോ ഏജന്‍സിക്ക് മേശക്കും കസേരക്കുമുള്ള ടെണ്ടര്‍ നല്‍കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."