HOME
DETAILS

മഫ്ത മാറ്റിവയ്ക്കാനുള്ളതല്ല, ധരിക്കാനുള്ളതാണ്

  
backup
March 10 2017 | 22:03 PM

%e0%b4%ae%e0%b4%ab%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

അന്താരാഷ്ട്രവനിതാദിനത്തില്‍ മറൈന്‍ ഡ്രൈവില്‍ ഏതാനും പെണ്‍കുട്ടികളെ ശിവസേനാഗുണ്ടകള്‍ ചൂരല്‍വടികൊണ്ട് അടിച്ചോടിച്ച ദിവസംതന്നെയാണു ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത 'സ്വച്ഛ് ശക്തി' ക്യാംപിന്റെ ഭാഗമാകാന്‍ കേരളത്തില്‍നിന്നുപോയ മൂന്നു വനിതാജനപ്രതിനിധികള്‍ മഫ്ത ധരിച്ചതിന്റെ പേരില്‍ അപമാനിക്കപ്പെട്ടത്. ലോക വനിതാദിന പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദില്‍ കേന്ദ്രസര്‍ക്കാര്‍ വനിതാപ്രതിനിധികള്‍ക്കുവേണ്ടി സംഘടിപ്പിച്ച 'സ്വച്ഛ ് ശക്തി' ക്യാംപിലാണ് അനിഷ്ട സംഭവമുണ്ടായത്.

ഗാന്ധിജി ജനിച്ച മണ്ണിനെ ഫാസിസത്തിന്റെ വിളനിലമാക്കി മാറ്റിയ സംഘ്പരിവാര്‍ ശക്തികളായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെന്ന നാട്യത്തില്‍ കേരളത്തില്‍നിന്നുള്ള മൂന്നു വനിതകളെ മഫ്ത ധരിച്ചതിന്റെ പേരില്‍ സമ്മേളനഹാളില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞത്. ഇതിനെതിരേ ഹാളിലുണ്ടായിരുന്ന കേരളത്തില്‍നിന്നുള്ള ഇതരപ്രതിനിധികള്‍ പ്രതിഷേധിച്ചില്ലായിരുന്നെങ്കില്‍ ഈ ഫാസിസ്റ്റ് അവഹേളനം ആരോരുമറിയാതെ പോകുമായിരുന്നു.

കായക്കോടി പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഫേസ്ബുക്കില്‍ ഈ ഹീനകൃത്യം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണു പുറംലോകമറിഞ്ഞത്. പ്രതിഷേധജ്വാലകള്‍ ഇപ്പോഴും ആളിക്കത്തിക്കൊണ്ടിരിക്കുന്നതു മതേതരജനാധിപത്യവിശ്വാസികളുടെ ഐക്യദാര്‍ഢ്യത്തെയാണു സൂചിപ്പിക്കുന്നത്. ഇതു ശുഭോദര്‍ക്കവുമാണ്.

വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് ഷഹര്‍ബാന്‍ സെയ്തലവി, കാസര്‍കോഡ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ എന്നിവരെയാണു കറുത്ത മഫ്ത ധരിച്ചതിന്റെ പേരില്‍ മണിക്കൂറുകളോളം സംഘ്പരിവാര്‍ തടഞ്ഞുവച്ചത്. ഭരണഘടന അനുവദിച്ച പൗരാവകാശം നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ ബലികഴിക്കണമെന്ന് ഏതു നിയമത്തിലാണു പറയുന്നത്.

അതിഥികളെ ദേവന്മാരെപ്പോലെ സ്വീകരിക്കണമെന്ന് ഉദ്‌ഘോഷിക്കുന്ന തത്വസംഹിതയുടെ അനുയായികളെന്നു നടിക്കുന്നവരില്‍ നിന്നാണു നിന്ദ്യമായ ഈ സമീപനമുണ്ടായത്. കേരളത്തില്‍നിന്നു പോയ ഇതരപ്രതിനിധികളുടെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു സംഘ്പരിവാറിനു സ്വന്തംമണ്ണില്‍ പത്തിമടക്കേണ്ടിവന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാവിയെക്കുറിച്ചു പ്രതീക്ഷ നല്‍കുന്നു. 30 ശതമാനം വോട്ടിന്റെ ബലത്തില്‍ ഇന്ത്യയെ ഫാസിസ്റ്റ് വത്കരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കുള്ള ശക്തമായ മറുപടികൂടിയായി ആ പ്രതിഷേധ ജ്വാല.

വ്യക്തിക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള മൗലികാവകാശം ഭരണഘടന അനുവദിച്ചതാണ്. ഇസ്‌ലാമോഫോബിയ പിടികൂടിയ ഭരണാധികാരികളുടെ താല്‍പ്പര്യത്തിനൊത്തു വ്യക്തികള്‍ വേഷവിധാനം ഉപേക്ഷിക്കണമെന്നു ശഠിക്കുന്നത് പൊതുസമൂഹം അംഗീകരിക്കില്ല. ഹിജാബും കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും കൃപാണവും മതാചാരപ്രകാരമുള്ള വസ്ത്രമാണ്.

ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ക്കെതിരേ പോര്‍വിളി നടത്തുന്നവര്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നാണു മനസ്സിലാക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അവരുടെ കൈയിലാണ് ഇന്ത്യയുടെ ഭരണം. അതിനാലാണ് ജെ.എന്‍.യു മുതല്‍ രാജ്യത്താകമാനം അസഹിഷ്ണുതയുടെ പ്രവര്‍ത്തനങ്ങള്‍ സംഘ്പരിവാറില്‍നിന്നും തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര വനിതാദിനത്തില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച സ്വച്ഛ് ശക്തി ക്യാംപ് നരേന്ദ്രമോദിയുടെ മഹത്വം പ്രകീര്‍ത്തിക്കാനും ഗുജറാത്ത് മോഡലിന്റെ മഹിമ വിളിച്ചോതാനുമായി ചുരുക്കികെട്ടിയതും ഫാസിസ്റ്റ് വല്‍കരണത്തിന്റെ ഭാഗമാണ്. ഇതിന്റെ പേരില്‍ ഗുജറാത്തില്‍ അപമാനിക്കപ്പെട്ടത് ഇന്ത്യന്‍ സ്ത്രീത്വം മാത്രമല്ല, പൗരന്റെ അവകാശവും മതേതരത്വവുമാണ്. കറുത്ത വസ്ത്രം തീവ്രവാദത്തിന്റെ അടയാളമാണെന്നു ധരിച്ച ഫാസിസത്തിന്റെ വക്താക്കള്‍ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്ന അന്യമതവിദ്വേഷം ഇന്ത്യയില്‍ എത്രമാത്രം ശക്തിയാര്‍ജിച്ചിരിക്കുന്നവെന്നാണു ഗുജറാത്ത് സംഭവം വ്യക്തമാക്കുന്നത്.

ഗുജറാത്തിലെ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്നു മുസ്‌ലിംലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീറും ഉന്നതതല അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റിനെയും ഭരണഘടനയെയും നോക്കുകുത്തിയാക്കി മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയില്‍നിന്ന് ഇതെല്ലാം പ്രതീക്ഷിക്കാമോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago