'പാപ്പി' ഓടിയില്ല: നഗരസഭയുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു
മട്ടാഞ്ചേരി: സാധാരണ ജനങ്ങളെ ദുരിതത്തിലാക്കി ഫോര്‍ട്ടുകൊച്ചി -വൈപ്പിന്‍ ഫെറി സര്‍വീസ് സ്തംഭനം തുടരുന്നു. പരീക്ഷക്കാലമായതിനാല്‍ വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പടെയുള്ളവര്‍ അഴിമുഖം കടക്കാന്‍ പ്രയാസപ്പെടുമ്പോഴും പ്രശ്നം പരിഹാരിക്കാത്ത കൊച്ചി നഗരസഭാ അധികൃതര്‍ക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. അഴിമുഖ സര്‍വീസ് നടത്തുന്ന പാപ്പി ബോട്ട് ഉടമയ്ക്ക് വാടക ഇനത്തില്‍ കുടിശ്ശികയായി ലഭിക്കേണ്ട ആറ് ലക്ഷം രുപ നല്‍കാത്തതാണ് സര്‍വ്വീസ് സ്തംഭനത്തിനിടയാക്കിയത്. കഴിഞ്ഞ ഏട്ട് മാസത്തിനകം ഇത് നാലാം തവണയാണ് പാപ്പി സര്‍വ്വീസ് മുടക്കുന്നത്. ബോട്ട് സര്‍വ്വീസ് എന്ന് പുനരാരംഭിക്കു മെന്നുള്ള അനിശ്ചിതത്വം തുടരുകയാണ്. പ്രതിദിനം രണ്ടായിരത്തിലേറെ യാത്രക്കാരാണ് അഴിമുഖ സര്‍വീസില്‍ യാത്ര ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്.
സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ബോട്ടുടമ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്ത അധികൃത നടപടിയും വിമര്‍ശിക്കപ്പെട്ടു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."