കോട്ടപാറ വനമേഖലയില്‍ ഭീതി വിതച്ച കാട്ടാന കൂട്ടത്തെ കരിമ്പാനി വനത്തിലേക്ക് മാറ്റാന്‍ നീക്കം
കോതമംഗലം: കോട്ടപാറ വനമേഖലയില്‍ ഭീതി വിതച്ച കാട്ടനകളെകരിമ്പാനി വനത്തിലേക്ക് മാറ്റാന്‍ വനം വകുപ്പ് നീക്കമാരംഭിച്ചു. കോട്ടപ്പാറ വനത്തില്‍ വനം വകുപ്പ് നടത്തിയ സര്‍വേയില്‍ മുപ്പതോളം ആനകളെ കണ്ടെത്തി. ഇവയെ കരിമ്പാനി വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം തിങ്കളാഴ്ച തുടങ്ങും. പത്ത് വര്‍ഷം മുന്‍പാണ് ആന കൂട്ടം കരിമ്പാനി വനത്തില്‍ നിന്നും കോട്ടപ്പാറ വനത്തിലെത്തിയത്. ഇവ പ്രജനത്തോടെയാണ് ഇപ്പോള്‍ മുപ്പതെണ്ണമായതെന്നാണ് വനം വകുപ്പ് പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തിയ മുപ്പതില്‍ നാലെണ്ണം കുഞ്ഞുങ്ങളാണ്. ഇവിടത്തെകാട്ടാനകൂട്ടങ്ങള്‍കോട്ടപ്പാറ വനത്തില്‍ നിന്നും ഇടക്ക് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കൃഷി നാശവും ജനങ്ങള്‍ക്ക് ഭീഷണിയുമായ സാഹചര്യത്തിലാണ് ജനങ്ങള്‍ ഇതിനെതിരെ രംഗത്തു വന്നത്. ഇതേ തുടര്‍ന്ന് വനം വകുപ്പ് ഉന്നതലത്തില്‍ ഉണ്ടായ ഇടപെടലിനെ തുടര്‍ന്നാണ് ആനകളെ തുണ്ടം റേഞ്ചിന്റെ പരിധിയില്‍ വരുന്ന പെരിയാര്‍ തീരത്തുള്ള കരിമ്പാനി വനത്തിലേക്ക് കടത്തിവിടുവാന്‍ തീരുമാനമായത്. ഇതിനായി ചില പദ്ധതികളും വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."