രാജ്യസഭയില്‍ ഭൂരിപക്ഷമാവാന്‍ ബി.ജെ.പിക്ക് യു.പി വിജയം മതിയോ?
1984 നുശേഷം 2014 ല്‍ കേന്ദ്രത്തില്‍ വലിയ ഭൂരിപക്ഷത്തോടെ ഒറ്റകക്ഷി ഭരണം വന്നു. പക്ഷെ, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് വലിയൊരു തടസ്സമായി രാജ്യസഭ നിലകൊണ്ടു. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദത്തെ മറികടക്കാന്‍ ഇതുവരെ മോദിക്കായിട്ടില്ല. യു.പിയിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് രാജ്യസഭയിലെ സ്ഥിതിയെക്കുറിച്ചാണ്.
245 അംഗ രാജ്യസഭയില്‍ എന്‍.ഡി.എയ്ക്ക് 74 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 59 അംഗങ്ങളുള്ളപ്പോള്‍ ബി.ജെ.പിക്കുള്ളത് 56 അംഗങ്ങള്‍. എന്നാല്‍ ഈ വിടവു നികത്താന്‍ യു.പിയിലെ വലിയ വിജയം ബി.ജെ.പിയെ തുണയ്ക്കുമോ?
2019 ലെ പൊതുതെരഞ്ഞെടുപ്പു വരെ രാജ്യസഭയില്‍ ഭൂരിപക്ഷം അംഗങ്ങളെ ഉണ്ടാക്കിയെടുക്കാന്‍ ബി.ജെ.പിക്കാവില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. യു.പിയിലെ 31 രാജ്യസഭാ സീറ്റുകളില്‍ പത്തെണ്ണത്തില്‍ മാത്രമാണ് 2019 നു മുന്‍പായി തെരഞ്ഞെടുപ്പു നടക്കുക. അതായത് വരുന്ന തെരഞ്ഞെടുപ്പു വരെ ബി.ജെ.പിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനാവില്ല.
വിവിധ സംസ്ഥാനങ്ങളിലായി 2019 നു മുന്‍പ് 79 രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുക. ഇതില്‍ ബി.ജെ.പിയും സഖ്യകക്ഷികളും കൂടി 23 സീറ്റിലും കോണ്‍ഗ്രസ് 21 സീറ്റിലുമാണുള്ളത്. ഇതില്‍ ഭൂരിഭാഗവും ബി.ജെ.പി നേടുമെങ്കിലും ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള ഭൂരിപക്ഷം നേടാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."