നെയ്യാറ്റിന്‍കരയില്‍ 26 സ്‌കൂളുകള്‍ക്ക് നൂറുമേനി
നെയ്യാറ്റിന്‍കര: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ 26 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പവിഴമ്മ അറിയിച്ചു. ജില്ലയില്‍ ആകെ 82 സ്‌കൂളുകളാണുള്ളത്. 34 ഗവ.സ്‌കൂളുകളും 39 എയിഡഡ് സ്‌കൂളുകളും 8 അണ്‍ എയിഡഡ് സ്‌കൂളുകളും ഒരു ടെക്‌നിക്കല്‍ സ്‌കൂളുമാണുളളത്. ഇതില്‍ 79 സെന്ററുകളിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്.
നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകള്‍: എന്‍.ബി.എച്ച്.എസ്.എസ് അരുമാനൂര്‍, എന്‍.കെ.എം ഗവ.എച്ച്.എസ്.എസ് ധനുവച്ചപുരം, എന്‍.എസ്.എസ് എച്ച്.എസ്.എസ് ധനുവച്ചപുരം, ഗവ.എച്ച്.എസ് പരണിയം, സെന്റ് ക്രിസോസ്റ്റം ജി.എച്ച്.എസ് നെല്ലിമൂട്, സെന്റ് ഹെലന്‍സ് ജി.എച്ച്.എസ്.എസ് ലുര്‍ദുപുരം, ജി.എച്ച്.എസ്.എസ് മലയിന്‍കീഴ്, എന്‍.എസ്.എസ് എച്ച്.എസ്.എസ് ചൊവ്വലൂര്‍, ജി.എച്ച്.എസ്.എസ് കണ്ടല, ഗവ.എം.ടി.എച്ച്.എസ്.എസ് ഊരുട്ടുകാല, സെന്റ് തേരേസാസ് കോണ്‍വെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിന്‍കര, എല്‍.എം.എസ് തമിഴ് എച്ച്.എസ്.എസ് പാറശാല, റോസോ മിശിക ഓര്‍ഫനേജ് എച്ച്.എസ്.എസ് ബസയ്ദ, ബൃന്ദാവന്‍ എച്ച്.എസ്.എസ് വ്‌ളാത്താന്‍കര, എച്ച്.എസ് വാവോട്, ഗവ.എച്ച്.എസ്.എസ് മൈലച്ചല്‍, ഗവ.എച്ച്.എസ്.എസ് കീഴാറൂര്‍, വിക്ടറി ജി.എച്ച്.എസ്.എസ് ഓലത്താന്നി, ഗവ.എച്ച്.എസ് ആനാവൂര്‍, ഗവ.എല്‍.വി. എച്ച്.എസ്.എസ് ആറയൂര്‍, സെന്റ് ഫിലിപ്‌സ് സംരക്ഷണ കേന്ദ്ര സ്‌കൂള്‍ നെല്ലിക്കോട്, എന്‍.എസ്.എസ് ഇ.എം.എച്ച്.എസ് ധനുവച്ചപുരം, നസറത്ത്‌ഹോം ഇ.എം.എച്ച്.എസ്.എസ് ബാലരാമപുരം, വിദ്യാധിരാജ വിദ്യാനിലയം എച്ച്.എസ്.എസ് നെയ്യാറ്റിന്‍കര, കണ്ണശാമിഷന്‍ പേയാട്, ലി യോഡല്‍ എച്ച്.എസ്.എസ് കിള്ളി എന്നിവയാണ് 100 ശതമാനം വിജയം കൈവരിച്ചത്.
100 ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും അധ്യാപകരെയും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പവിഴമ്മ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."