കലയപുരം ആശ്രയയ്ക്കു നൂറുമേനി വിജയം
കൊട്ടാരക്കര: ആശ്രയയുടെ കീഴിലുള്ള ശിശുഭവനുകളില്‍ നിന്നും പത്താം തരത്തില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചു. കലയപുരം ആശ്രയ ശിശുഭവന്‍, കോന്നി തെങ്ങുംകാവ് ആശ്രയ ഭവന്‍ എന്നീ സ്ഥാപനങ്ങളിലെ കുട്ടികളാണ് ജീവിത സ്വപ്നങ്ങളുടെ ആദ്യ കടമ്പ കടന്നത്. ജിബി വര്‍ഗീസ്, സൂര്യ, ചിന്നു, ജെന്‍സി, സഞ്ജന എസ്, സംഗീത എസ്, ശ്രീലക്ഷ്മി ബി, നാഫിയ കെ.എല്‍, ബിന്ദു കെ, അനുപമ ബിനു എന്നിവരാണ് പത്താം തരത്തില്‍ വിജയിച്ചത്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ടുപോയ ജിബി,സൂര്യ, ചിന്നു എന്നിവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശ്രയയുടെ തണലില്‍ എത്തപ്പെട്ടവരാണ്. രോഗങ്ങള്‍ മൂലമുള്ള ശാരീരിക അവശതകളും, സാമ്പത്തിക ബുദ്ധിമുട്ടുകളും നിമിത്തം മതിയായ സംരക്ഷണവും, വിദ്യാഭ്യാസവും നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ജെന്‍സി, സഞ്ജന എസ്, സംഗീത എസ്, ശ്രീലക്ഷ്മി ബി, നാഫിയ കെ.എല്‍, ബിന്ദു കെ, അനുപമ ബിനു എന്നിവര്‍ക്ക് ആശ്രയ തണലൊരുക്കിയത്.
നിലവില്‍ പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്നു . താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസ്, കോന്നി, കിഴവല്ലൂര്‍ സെന്റ്. ജോര്‍ജ്ജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ഇവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ആശ്രയയിലെ മുതിര്‍ന്ന കുട്ടികള്‍ മെഡിസിനും, നഴ്‌സിങ്ങിനും, ഡിഗ്രിക്കും, പോളിടെക്‌നിക്കിനും വരെ പഠിച്ചുകൊണ്ടിരിക്കുന്നു.
ഇവര്‍ക്കും അവരവരുടെ അഭിരുചിക്കും ആഗ്രഹത്തിനും അനുസരിച്ച് ഉപരിപഠനത്തിനു പാതയൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."