HOME
DETAILS

അഭയാര്‍ഥികളുടെ നിലവിളികള്‍ ആര് കേള്‍ക്കാന്‍

  
backup
June 22 2016 | 02:06 AM

%e0%b4%85%e0%b4%ad%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95

അഭയാര്‍ഥി സംഘങ്ങള്‍ അജയ്യരായി ഉയരുമെന്നും അരമനക്കോട്ടകള്‍ തകരുമെന്നും പരേതനായ കവി വയലാര്‍ രാമവര്‍മയുടെ ആഗ്രഹം മാത്രമായി അവശേഷിക്കുകയേയുള്ളു. സമീപകാല അഭയാര്‍ഥി പ്രവാഹങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ജന്മനാടും വീടും വിട്ട് എങ്ങോട്ടെന്നില്ലാതെ അലയാന്‍വിധിക്കപ്പെടുന്ന പാവം ജനതയുടെ കണ്ണീരും വിഹ്വലതകളും ഒരു കാലത്തും അവസാനിക്കുകയില്ലെന്നാണ് അധികാരക്കൊതിയന്മാരായ രാഷ്ട്ര നേതാക്കള്‍ അവരവരുടെ നാടുകളോടും ജനതയോടും ചെയ്യുന്ന ക്രൂരതകളില്‍ നിന്നും മനസ്സിലാകുന്നത്. നിരാലംബരായ കൊച്ചു കുട്ടികളുടെ തേങ്ങലുകളാല്‍, വാവിട്ട കരിച്ചിലുകളാല്‍ മുഖരിതമായി തീര്‍ന്നിരിക്കുന്നു ഇന്ന് ഈ ലോകം.

കഴിഞ്ഞ തിങ്കളാഴ്ച ലോകം അഭയാര്‍ഥി ദിനമായി ആചരിച്ചു. ദിനങ്ങള്‍ ആചരിക്കപ്പെടാനുള്ളതാണെന്നും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുള്ളതല്ലെന്നും അഭയാര്‍ഥി ദിനവും പറഞ്ഞുവക്കുന്നു. ഓരോ മിനുട്ടിലും 24 പേര്‍ ലോകത്ത് അഭയാര്‍ഥികളായി തീരുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുദ്ധരിച്ച് യു.എന്‍ പുറത്തുവിട്ടിരിക്കുന്നത്. യുദ്ധവും ആഭ്യന്തര കലാപവും മൂലം 6.53 കോടി ജനങ്ങള്‍ ലോകത്തില്‍ ഇന്ന് അഭയമില്ലാതെ അലയുകയാണ്. സൈനിക നീക്കങ്ങളോടെ ഭരണാധികാരികള്‍ സ്വന്തം ജനതയോട് ചെയ്യുന്ന ക്രൂരകൃത്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്രെ പ്രാധാന്യം നല്‍കാറില്ല. അതുകൊണ്ട് പലരും ഇത്തരം നെറികേടുകള്‍ അറിയാതെ പോകുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പലായനത്തിനാണ് 2015 സാക്ഷ്യം വഹിച്ചത്. അഞ്ച് കോടി ജനങ്ങള്‍ ഈ വര്‍ഷം മാത്രം സ്വന്തം രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്തു. അഭയാര്‍ഥികളില്‍ അധികവും സിറിയ, അഫ്ഗാനിസ്ഥാന്‍, സൊമാലിയ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുമാണ് എന്നതില്‍ നിന്നും സാമ്രാജ്യ ശക്തികളുടെ അധിനിവേശ കൊതിയും സാമ്പത്തിക ചൂഷണവുമാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇവരുടെ ദുരാഗ്രഹങ്ങള്‍ രാജ്യങ്ങളെ നശിപ്പിക്കുകയും ജനങ്ങളെ തെരുവാധാരമാക്കുകയും ചെയ്യുന്നു.

നേരത്തെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളാണ് അഭയാര്‍ഥി പ്രവാഹങ്ങള്‍ക്ക് കാരണമായതെങ്കില്‍ ഇന്ന് രാഷ്ട്രങ്ങള്‍ക്കുള്ളിലെ ആഭ്യന്തര യുദ്ധങ്ങളാണ് ജനതയെ സ്വന്തം നാടിനെ ത്യജിക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നത്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ ശക്തികളുടെ അധിനിവേശക്കൊതിയും അന്യരാഷ്ട്രങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള ദുരാഗ്രഹവുമാണ് ഓരോരോ രാജ്യങ്ങളില്‍ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണമാകുന്നത്. അധികാരത്തിലിരിക്കുന്നവര്‍ക്കെതിരേ പ്രതിപക്ഷങ്ങളെയും അധികാര മോഹികളെയും പ്രലോഭിപ്പിച്ച് ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കളമൊരുക്കുകയും അതുവഴി സൈനികമായി അവിടെ ഇടപെടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍. സിറിയയില്‍ ഇതിനു നേതൃത്വം നല്‍കുന്നത് റഷ്യയാണ്. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഗുണഭോക്താവ് റഷ്യയാണെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ജന്മമെടുത്തത് തന്നെ അമേരിക്കയുടെ പിന്തുണയോടെയാണ്.

പശ്ചിമേഷ്യയില്‍ ഇന്ന് കാണുന്ന അനിശ്ചിതത്തത്തിന്റെ മുഖ്യകാരണവും മറ്റൊന്നല്ല. ഇറാഖിലെയും സിറിയയിലെയും യമനിലെയും ആഭ്യന്തര കുഴപ്പങ്ങളില്‍ നിന്നും മുതലെടുക്കുന്നത് അമേരിക്കയാണ്. ഇവിടങ്ങളിലെ ഐഎസ് ഭീകരാക്രമണങ്ങള്‍ക്ക് തടയിടാനെന്ന വ്യാജേനയായിരുന്നു അത്. അമേരിക്കയോടൊപ്പം ബ്രിട്ടണും റഷ്യയും ഫ്രാന്‍സും ഇവിടങ്ങളില്‍ ബോംബിട്ട് നശിപ്പിക്കുകയായിരുന്നു. ഐഎസ് നശിപ്പിക്കപ്പെട്ടതുമില്ല. പശ്ചിമേഷ്യയില്‍ സമാധാനം വന്നതുമില്ല. ലക്ഷക്കണക്കിനാളുകളാണ് അഭയാര്‍ഥികളായി പശ്ചിമേഷ്യയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
തുര്‍ക്കിയാണ് അഭയാര്‍ഥികളെ സ്വീകരിക്കുവാന്‍ എക്കാലവും മുന്നിട്ടു നിന്നത്.

കുട്ടികളാണ് അഭയാര്‍ഥികളില്‍ പകുതി പേരും എന്നത് ഏതൊരു ശിലാഹൃദയന്റെയും കണ്ണുകള്‍ നിറക്കാന്‍ പോന്നതാണ്. വീടുകളില്‍ ഉപ്പയോടും ഉമ്മയോടും സഹോദരങ്ങളോടുമൊപ്പം കഴിഞ്ഞ പിഞ്ചുകുഞ്ഞുങ്ങള്‍ ഒരു നാള്‍ എല്ലാം നഷ്ടപ്പെട്ട് വാവിട്ട് കരയുന്ന കണ്ണീരില്‍ കുതിരുന്ന ചിത്രങ്ങള്‍ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ നിത്യവും കാണാവുന്നതാണ്. 51 ശതമാനവും 18 വയസ്സില്‍ താഴെയുള്ളവരാണ് അഭയാര്‍ഥികളായി എത്തുന്നത്. സ്വന്തം രാജ്യങ്ങളിലേക്ക് എന്നാണ് ഇവര്‍ക്കൊക്കെ മടങ്ങാനാവുക. അവിടെ ചെന്നാല്‍ ആരാണ് ഇവരെ സ്വീകരിക്കാനുണ്ടാകുക. പഴയ വീടുകളും രക്ഷിതാക്കളെയും ഇവര്‍ക്ക് ഒരിക്കലും തിരികെ ലഭിക്കുകയില്ലല്ലോ. ഐലാന്‍ കുര്‍ദിയെന്ന സിറിയന്‍ ബാലന്‍ കടല്‍ തിരകളോട് ഉമ്മവച്ച് മരിച്ചു കിടന്ന നനവാര്‍ന്ന ചിത്രം ലോകത്തെ കരയിപ്പിച്ചപ്പോഴാണ് അഭയാര്‍ഥികളുടെ കരളലിയിക്കുന്ന ദുരന്തങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിഞ്ഞത്.

മുങ്ങിമരിക്കുകയായിരുന്ന ഉപ്പയോട് ഉപ്പ രക്ഷപ്പെട്ടോളൂ എന്നെ വിട്ടേക്കൂ എന്ന് പറഞ്ഞ ആ കുഞ്ഞ് സാമ്രാജ്യ ശക്തികളുടെ അധിനിവേശമോഹങ്ങള്‍ക്ക് സ്വന്തം ജീവന്‍ ബലിയായി നല്‍കുകയായിരുന്നു. സാമ്രാജ്യ ശക്തികളുടെ ഇടപെടലുകളും. അധികാരത്തിലുള്ളവരെ തുരത്തുവാനായി വിമതരെ ആയുധവും പണവും നല്‍കി സഹായിക്കുന്നതും ആ രാജ്യങ്ങളിലെ സമ്പത്ത് കൊള്ളയടിക്കുവാനും ആയുധ കച്ചവടങ്ങള്‍ക്കുമാണ്. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളെ ബോംബിട്ട് നശിപ്പിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളുടെ കുടില തന്ത്രങ്ങള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ മനസ്സിലാക്കാത്തിടത്തോളം അവിടങ്ങളിലെ ആഭ്യന്തര യുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

അഭയാര്‍ഥി പ്രവാഹങ്ങള്‍ക്ക് അവസാനവും ഉണ്ടാവുകയുമില്ല. സിറിയയില്‍ നിന്നാണ് ഏറ്റവുമധികം അഭയാര്‍ഥികള്‍ ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ അഭയം തേടുന്നത്. ബശ്ശാറുല്‍ അസദിന്റെ ഭരണം സിറിയയില്‍ അവസാനിക്കാത്തിടത്തോളം സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിക്കുകയില്ല. ഐലാന്‍കുര്‍ദിമാരുടെ മുങ്ങിമരണങ്ങള്‍ നിലക്കുകയുമില്ല. പിന്തുണക്കാനെന്ന വ്യാജേന സിറിയയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് റഷ്യ. സമ്പത്തിനും അധിനിവേശത്തിനും ആര്‍ത്തിപൂണ്ട ചെന്നായ്ക്കളെ പോലെ സാമ്രാജ്യ ശക്തികള്‍ ദുര്‍ബലരായ രാഷ്ട്രങ്ങളില്‍ പരക്കം പാഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എങ്ങിനെയാണ് രാജ്യങ്ങളില്‍ സമാധാനം കൈവരിക. എങ്ങനെയാണ് ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിക്കുക. എങ്ങനെയാണ് അഭയാര്‍ഥി പ്രവാഹങ്ങള്‍ക്ക് വിരാമം ഉണ്ടാകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  a few seconds ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  21 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  30 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  35 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago