മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീ കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു
കോഴിക്കോട്: കോക്ലിയറിന്റെ ഗ്ലോബല്‍ ഹിയറിങ് അംബാസിഡറും മുന്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരവുമായ ബ്രെറ്റ് ലീ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. എല്ലാ നവജാത ശിശുക്കളിലും ശ്രവണ പരിശോധന നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രവണ ആരോഗ്യത്തെക്കുറിച്ചും ബോധത്കരണം നടത്തുന്നതിന്റെ ഭാഗമായാണു മുന്‍ ഓസീസ് പേസറുടെ സന്ദര്‍ശനം. കോക്ലിയാര്‍ ഇംപാന്റേഷന്‍ ചെയ്ത കുട്ടികളെ സന്ദര്‍ശിച്ച അദ്ദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
കേള്‍വി ശേഷി കുറയുന്നതു ഇന്നൊരു ആഗോള ആരോഗ്യ പ്രശ്നമാണ്. ദൈനംദിന ജീവിതത്തിലെ ശബ്ദങ്ങളുടെ മാധുര്യം ആസ്വദിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ആസ്ത്രേലിയ ഉള്‍പ്പെടെയുള്ള പല വികസിത രാഷ്ട്രങ്ങളിലും എല്ലാ നവജാത ശിശുക്കള്‍ക്കും കേള്‍വി ശേഷി പരിശോധന നടത്താറുണ്ട്.
കോക്ലിയര്‍ ഇംപ്ലാന്റ് ഒരു വ്യക്തിയെ നിശബ്ദതയില്‍ നിന്നു ശബ്ദത്തിലേക്കു കൊണ്ടു പോകുന്നതെങ്ങനെയെന്നു താന്‍ വ്യക്തിപരമായി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ലീ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."