എസ്.എസ്.എല്‍.സി: കോട്ടയം ജില്ലയ്ക്ക് 98.91 % വിജയം
കോട്ടയം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയത്തിന്റെ തലയെടുപ്പ് . 98.91 ആണ് ജില്ലയുടെ വിജയശതമാനം . എന്നാല്‍ വിജയശതമാനത്തില്‍ കഴിഞ്ഞവര്‍ഷം സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമായിരുന്ന ജില്ല ഇത്തവണ നാലാമതായി. ജില്ലയില്‍ മൊത്തം പരീക്ഷ എഴുതിയ 20986 വിദ്യാര്‍ഥികളില്‍ 20757 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
മൊത്തം വിജയികളില്‍ 10497 ആണ്‍കുട്ടികളും 10260 പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ മൊത്തം 1432 വിദ്യാര്‍ഥികള്‍ എല്ലാ വിഷങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ഇതില്‍ 66 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവരാണ്. എയ്ഡഡ് സ്‌കൂളില്‍ പഠിച്ച 1213 പേരും അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിച്ചവരില്‍ 153 വിദ്യാര്‍ഥികളും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരില്‍ പെണ്‍കുട്ടികളാണ് മുന്നില്‍-993. 439 ആണ്‍കുട്ടികളാണ് സമ്പൂര്‍ണ എ പ്ലസുകാര്‍.
പാലാ-321, കാഞ്ഞിരപ്പള്ളി-338, കോട്ടയം-482, കടുത്തുരുത്തി-291 എന്നിങ്ങനെയാണ് ജില്ലയിലെ വിദ്യാഭ്യാസ ജില്ലകളിലെ എ പ്ലസ് നേടിയവരുടെ എണ്ണം. എസ്‌സി,എസ്ടി വിഭാഗത്തിലുള്ള 51 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കി. 167 സ്‌കൂളുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് കരുത്തുകാട്ടി. 47 സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ്-101, അണ്‍ എയ്ഡഡ്-19 എന്നിങ്ങനെയാണ് നൂറുമേനി നല്‍കിയ സ്‌കൂളുകളുടെ എണ്ണം.
കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ലയെന്ന നേട്ടം കടുത്തുരുത്തിയാണ് സ്വന്താമക്കിയതെങ്കില്‍ ഇത്തവണ മൂവാറ്റുപുഴ ഒന്നാമതായി (99.82). പാലാക്കാണ് രണ്ടാംസ്ഥാനം (99.52). കടുത്തുരുത്തി മൂന്നാമതായി (99.49). തുരുത്തി എവിഎച്ച്എസാണ് ജില്ലയില്‍ വിജയശതമാനത്തില്‍ എറ്റവും പിന്നില്‍ (78.46).
ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ എ പ്ലസുകളുമായി ചരിത്രനേട്ടം കൈവരിച്ചു. 25 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് ഗ്രേഡുകള്‍ ലഭിച്ചു. ഇവരില്‍ 18 വിദ്യാര്‍ഥികള്‍ മലയാളം ഉപഭാഷയായും അഞ്ചുപേര്‍ അറബിയും രണ്ടുപേര്‍ ഉര്‍ദു ഉപഭാഷയായും എടുത്തവരാണ്. 16 വിദ്യാര്‍ഥികള്‍ക്ക് ഒന്‍പത് എ പ്ലസ്സും 11 വിദ്യാര്‍ഥികള്‍ക്ക് എട്ട് എ പ്ലസ്സും ലഭിച്ചു. ആകെ പരീക്ഷ എഴുതിയ 212 പേരില്‍ 211 പേര്‍ ഉപരിപഠനത്തിനര്‍ഹരായി. ഫസ്‌നമോള്‍ ഷെരീഫ്, ഫാത്തിമ പി.സജി, നൗഫിയ നൗഷാദ്, ആരിഷ ഫാത്തിമ, ഷഫ്‌ന ഷാഹുല്‍, തസ്‌നി യൂസഫ്, ഫാത്തിമ ഇര്‍ഷാദ്, സല്‍മ സാജിദ്, അഫ്‌റ സാദിഖ്, ഐഷ കബീര്‍, ഐഷ പി.എസ്, ഐഷ സക്കീര്‍, ഐഷ റ്റി. സബീര്‍, അഖില യൂസുഫ്, അല്‍ഫിയ ലത്തീഫ്, ആമിന ആരിഫ്, ഫഹ്മിദ ബത്തൂല്‍ പി.എസ്, ഫാത്തിമ എ.എസ്, ഫിദ ഫാത്തിമ, മിസ്‌രിയ അഷ്‌റഫ്, നെഫ്‌ന നൗഫല്‍, ഷഹന വി. സുബൈര്‍, സൂഫിയ മുഹമ്മദ് ബഷീര്‍, അഖില നസ്‌റിന്‍്, ഷിഫാന ഷിഹാബ് എന്നീ വിദ്യാര്‍ഥിനികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് ലഭിച്ചത്.
ഈരാറ്റുപേട്ട: തിടനാട് ഗവ.വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സിക്ക് പരീക്ഷയ്ക്ക് 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 53 കുട്ടികളും വിജയിച്ചു.അന്നു ജോസഫിന് ഫുള്‍ എപ്ലസും ലഭിച്ചു.
ഈ രാറ്റുപേട്ട: കാരയ്ക്കാട് കരീം സാഹിബ് മെമ്മോറിയല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ പന്ത്രണ്ടാം മതും എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം പരീക്ഷ എഴുതിയ 58 കുട്ടികളും വിജയിച്ചു.വിജയം കരസ്ഥമാക്കിയ കുട്ടികളെ പി.ടി.എയും സ്‌കൂള്‍ മാനേജര്‍ കെ.എ മുഹമ്മദ് അഷറഫും അഭിനന്ദിച്ചു.
എരുമേലി: മലയോര മേഖലയായ എരുമേലി ഗ്രാമപഞ്ചായത്തിലെ മൂന്ന് സ്‌കൂളുകള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി. എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌ക്കൂളും, മുട്ടപ്പള്ളി തിരുവള്ളുവര്‍ ഹൈസ്‌ക്കൂളും തുടര്‍ച്ചയായ ആറാംതവണ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയപ്പോള്‍ സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ ഉമ്മിക്കുപ്പ നാലാം തവണ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. എന്നാല്‍ സെന്റ് മേരീസ് ഹൈസ്‌ക്കൂളില്‍ ആറ് വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും കരസ്ഥാമാക്കിയിട്ടുണ്ട്.
ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ രണ്ട് സ്‌ക്കൂളുകളാണ് എരുമേലി സെന്റ് തോമസ് ഹൈസ്‌ക്കൂളും, കണമല സാന്തോം ഹൈസ്‌ക്കൂളും. 188 വിദ്യാര്‍ഥികളെ പരീക്ഷയെഴുതിച്ച സെന്റ് തോമസ് സ്‌കൂളില്‍ 178 വിദ്യാര്‍ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ഇതില്‍ എട്ട് വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി. 111 വിദ്യാര്‍ഥികളെ പരീക്ഷയെഴുതിച്ച കണമല സാന്തോം സ്‌കൂളിലെ 109 വിദ്യാര്‍ഥികളും വിജയം കരസ്ഥമാക്കിയിരുന്നു.
വൈക്കം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വൈക്കത്തെ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. മടിയത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടര്‍ച്ചയായ പതിനൊന്നാം തവണയും നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 16 പേരും വിജയിച്ചു. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 56 പേരും വിജയിച്ചു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിനും മികച്ച വിജയമാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ലഭിച്ചത്. 67 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 65 പേര്‍ വിജയിച്ചു. ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 30 വിദ്യാര്‍ത്ഥികളും വിജയിച്ചു. രണ്ടുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 123 പേരും വിജയിച്ചു. 11 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ 23 പേരും വിജയിച്ചു.
മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയമാണ് നേടിയത്. പരീക്ഷയെഴുതിയ 45 വിദ്യാര്‍ത്ഥികളില്‍ 44 പേര്‍ വിജയം കരസ്ഥമാക്കി. വെച്ചൂര്‍ ദേവീവിലാസം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളും മികച്ച വിജയം നേടി. 107 പേര്‍ പരീക്ഷയെഴുതിയതില്‍ നാലു പേരൊഴികെ എല്ലാവരും വിജയിച്ചു. ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."