HOME
DETAILS

തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വെള്ളക്കെട്ട്; യാത്രക്കാര്‍ ദുരിതത്തില്‍

  
backup
May 04 2018 | 09:05 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a1

 

തൊടുപുഴ: വേനല്‍മഴ ശക്തമായതോടെ തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇത് യാത്രക്കാരേയും ജീവനക്കാരേയും ദുരിതത്തിലാക്കുന്നു. ടാറിങ്ങെല്ലാം തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന ഡിപ്പോയുടെ അവസ്ഥ ദയനീയമാണ്. തൊടുപുഴ ഡിപ്പോയിലെ അറുപതിലേറെ ബസുകളും മറ്റ് ഡിപ്പോകളില്‍ നിന്ന് ഇതുവഴി കടന്നു പോകുന്ന നൂറിലേറെ ബസുകളും വന്നു പോകുന്ന ഡിപ്പോയുടെ സ്ഥിതി പരിഹരിക്കാന്‍ ഇതുവരെ നടപടികളായിട്ടില്ല.
ബസില്‍ കയറാനെത്തുന്ന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കുണ്ടും കുഴിയുമായി കിടക്കുന്ന സ്റ്റാന്‍ഡിലൂടെ ബസുകള്‍ കടന്നു വരുമ്പോള്‍ ചെളിവെള്ളം തെറിച്ച് യാത്ര തന്നെ പാതിവഴിയില്‍ മുടങ്ങുന്ന സ്ഥിതിയാണിവിടെ.
ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്റ്റാന്‍ഡിലൂടെ 'നീന്തി' വേണം ജീവനക്കാര്‍ ജോലി ചെയ്യാന്‍. ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ സ്ഥിതിയാണ് ഏറെ ദയനീയം. ചെളി വെള്ളത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസിന്റെ അടിയില്‍ കയറി തകരാര്‍ പരിഹരിക്കേണ്ട അവസ്ഥയാണ് ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്ക്.
തൊടുപുഴയില്‍ പുതിയ സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനാണ് നഗരസഭയുടെ അധീനതയിലുള്ള ലോറി സ്റ്റാന്‍ഡിലേക്ക് നാല് വര്‍ഷം മുന്‍പ് ഡിപ്പോ മാറ്റിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്റ്റാന്‍ഡിന്റെ പണി പൂര്‍ത്തിയാക്കി അവിടേക്ക് മാറ്റുമെന്നാണ് അന്നത്തെ മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറഞ്ഞിരുന്നത്. എന്നാല്‍ വര്‍ഷം നാലാകാറായിട്ടും ഇതേ വരെ സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചിട്ടില്ല.
കോടികള്‍ മുടക്കി സ്റ്റാന്‍ഡ് നിര്‍മിച്ചെങ്കിലും മറ്റ് ചില അത്യാവശ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് പുതിയ സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നതിനു കാരണമെന്നാണ് പരാതി.
നിര്‍മാണം പൂര്‍ത്തിയായിട്ടുള്ള പുതിയ സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം എത്രും വേഗം നടത്തി യാത്രക്കാരുടെയും ജീവനക്കാരുടെയും ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  6 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  6 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  6 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  6 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  6 days ago