യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
വാണിമേല്‍: പൊട്ടിപ്പൊളിഞ്ഞ കല്ലാച്ചി-വാണിമേല്‍ റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വാണിമേല്‍ പഞ്ചായത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു. കല്ലാച്ചി വാണിമേല്‍ റോഡിന്റെ ചിയ്യൂര് വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ചിയ്യൂര് മുതല്‍ ഭൂമിവാതുക്കല്‍ വരെയുള്ള ഭാഗം കഴിഞ്ഞ വര്‍ഷം മൂന്നര കോടി രൂപ ചിലവില്‍ പരിഷ്കരിച്ചിരുന്നു. അവശേഷിക്കുന്ന രണ്ടര കിലോമീറ്റര്‍ ദൂരമാണ് ഇപ്പോള്‍ ദുര്ഘടാവസ്ഥയിലുള്ളത്.
ഈ ഭാഗത്ത് ഓരോ വര്‍ഷവും ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടക്കാറുണ്ടെങ്കിലും കാലവര്‍ഷം തുടങ്ങുന്നതോടെ റോഡ് തകരുകയാണ്. ഈ വര്‍ഷവും അറ്റകുറ്റപ്പണികള്‍ക്കായി എട്ടര ലക്ഷം രൂപ പാസായെങ്കിലും പ്രവൃത്തി ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇതുവരെ തയാറായിട്ടില്ല.
കുറ്റ്യാടി മണ്ഡലത്തില്‍ റോഡ് പ്രവൃത്തിക്കായി കോടിക്കണക്കിനു രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡായ കല്ലാച്ചി-വാണിമേല്‍ റോഡ് അവഗണിക്കപ്പെടുന്നത് സ്ഥലം എം.എല്‍.എയുടെ പിടിപ്പുകേടാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. കല്ലാച്ചിയില്‍ നടന്ന ഉപരോധ സമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍, ജില്ലാ പഞ്ചായത് അംഗം അഹ്മദ് പുന്നക്കല്‍, മുസ്ലിം ലീഗ് ദേശീയ സമിതി അംഗം സി.കെ സുബൈര്‍, എന്‍.കെ മൂസ മാസ്റ്റര്‍, കെ.കെ നവാസ്, സി.കെ മമ്മു മാസ്റ്റര്‍, അഷ്റഫ് കൊട്ടാല, എം.കെ മജീദ്, കെ.എം സമീര്‍, സി.കെ നാസര്‍, വി.കെ മൂസ മാസ്റ്റര്‍, കെ.വി കുഞ്ഞമ്മദ്, സിദ്ദീഖ് വെള്ളിയോട്, എം.പി സൂപ്പി, മുഹമ്മദ് കിണ്ടിയില്‍, നടുക്കണ്ടി മൊയ്തു, കെ.പി ശിഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."