കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഇന്ത്യ ജയിച്ചു: കുഞ്ഞാലിക്കുട്ടി
കാസര്‍കോട്: കര്‍ണാടക നിയമസഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അത് ഇന്ത്യയുടെക്കൂടി വിജയമായിരിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കാസര്‍കോട് ചെര്‍ക്കളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്തിന് അന്ത്യംകുറിക്കുന്ന വിജയമായിരിക്കും കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉണ്ടാകാന്‍ പോവുന്നത്. മുസ്‌ലിംലീഗ് ഇവിടെ മത്സരിക്കാതെ കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയാണ് ചെയ്യുന്നത്.
മുസ്‌ലിംലീഗിന്റെ ഈ പാത മറ്റ് ന്യൂനപക്ഷ സംഘടനകളും മാതൃകയാക്കണം.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മുസ്‌ലിംലീഗ് നേതാക്കള്‍ പര്യടനം നടത്തും. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം: ഹസന്‍
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിപ്പുണ്ടെങ്കിലും ജനദ്രോഹമുണ്ടാക്കുന്ന എല്ലാ ഹര്‍ത്താലുകളും നിയന്ത്രിക്കുന്നതില്‍ അഭിപ്രായ ഐക്യമുണ്ടാക്കാനാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
ഹര്‍ത്താലില്‍നിന്നു ടൂറിസം മേഖലയെ ഒഴിവാക്കുന്നതോടൊപ്പം ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍കൂടി സ്വീകരിക്കണം.
കോവളത്ത് വിദേശവനിത കൊല്ലപ്പെട്ടതിനാല്‍ ടൂറിസ്റ്റുകള്‍ക്ക് കേരളത്തിലേക്ക് വരാന്‍ ഭയമായിത്തുടങ്ങിയിട്ടുണ്ട്. വിദേശവനിതയുടെ മൃതദേഹം ദഹിപ്പിച്ചതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍ തെളിവുകള്‍ നശിച്ചുപോകുന്നതിനെക്കുറിച്ചല്ലാതെ മതപരമായ കാര്യങ്ങള്‍ പരാമര്‍ശിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."