നഴ്സുമാരുടെ വേതനം: വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി ഉടമകളുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു.
വിശദമായ വാദം കേട്ടശേഷം ഇക്കാര്യം തീരുമാനിക്കും. ഏപ്രില്‍ 23ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രിയുടെ ചെയര്മാന് ഹുസൈന് കോയ തങ്ങളും നല്കിയ ഹരജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ ആശുപത്രികളാണെന്നും നഴ്സുമാര്‍ക്ക് സര്‍ക്കാരിന്റെ വിജ്ഞാപനമനുസരിച്ച് ശമ്പളം നല്കിയാല് ആശുപത്രികള്‍ പ്രതിസന്ധിയിലാകുമെന്നും ഹരജിക്കാര്‍ വാദിച്ചു.
എന്നാല്‍ വിജ്ഞാപനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹരജി ഒരുമാസം കഴിഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി. നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത് നിയമപരമല്ലെന്നാണ് ഹരജിക്കാരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."