പാവങ്ങളെ സഹായിക്കാനുള്ള അവസരമായി മന്ത്രിസഭാ വാര്‍ഷികത്തെ കാണണം: കടകംപള്ളി
തിരുവനന്തപുരം: സമൂഹത്തിലെ പട്ടിണി പാവങ്ങള്‍ക്ക് അര്‍ഹമായ സഹായമെത്തിക്കാനുള്ള അവസരമായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളെ കണക്കാക്കണമെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
എല്ലാ നിയമ തടസങ്ങളും മാറ്റി നിര്‍ത്തി ഉദ്യോഗസ്ഥര്‍ അര്‍ഹരായവര്‍ക്ക് അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം. ജില്ലാ കലക്ടറേറ്റില്‍ നടന്ന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ സ്വാഗതസംഘ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹരായ പരമാവധി ആളുകള്‍ക്ക് പട്ടയവും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
ജില്ലാതല വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥതല സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. ഈ മാസം 18ന് വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. തുടര്‍ന്ന് 24 മുതല്‍ 30 വരെ കനകക്കുന്നില്‍ വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന മെഗാ ഉല്പന്ന പ്രദര്‍ശന വിപണനമേളയും മലബാര്‍ വിഭവങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയുമുണ്ടാകും.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, ജില്ലാ പൊലിസ് മേധാവി പി. അശോക് കുമാര്‍, സബ് കലക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ഐ.പി.ആര്.ഡി റീജിയനല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ എന്‍. സുനില്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍ കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."