ഐ ലീഗ് രണ്ടാം ഡിവിഷന്: എഫ്.സി കേരളയ്ക്ക് വിജയം
തൃശൂര്‍: ഐ ലീഗ് രണ്ടാം ഡിവിഷനിലെ അവസാന ഹോം മാച്ചില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക്് എഫ്.സി ഗോവയെ കീഴടക്കി എഫ്.സി കേരള. മിഡ്ഫീല്‍ഡര്‍ ബല അല്ഹസന് ദാഹിറും എം.എസ് ജിതിനും എഫ്.സി കേരളക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഗോവയുടെ ആശ്വാസ ഗോള്‍ ലാലംബുലയുടെ ബൂട്ടില്‍ നിന്നായിരുന്നു.
34ാം മിനുട്ടില്‍ എഫ്.സി കേരളയെ ഞെട്ടിച്ച് ലാലാംബുലയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ഇടുത് വിങില്‍ നിന്ന് കിട്ടിയ പന്ത് ഗോള്‍മുഖത്ത് നിന്ന് നേരെ പോസ്റ്റിലേക്കുതിര്‍ത്തു. വലത് പോസ്റ്റില്‍ തട്ടി പന്ത് നേരെ വലയിലേക്ക്. ഒരു ഗോള്‍ വഴങ്ങിയതോടെ കേരള താരങ്ങള്‍ ആക്രണത്തിന് മൂര്‍ച്ച കൂട്ടി. രണ്ടാം പകുതിയില്‍ ഗോവന്‍ ഗോള്‍മുഖത്ത് നിരന്തരം ഭീഷണയുമായി കേരളാ താരങ്ങളെത്തി. 57ാം മിനുട്ടില്‍ ഗോള്‍ വരക്ക് പുറത്തുവച്ച് പന്ത് സ്വീകരിച്ച കേരളത്തിന്റെ ബല അല്ഹസന് നേരെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോള്‍ കീപ്പര്‍ക്ക് ഒരവസരവും നല്‍കാതെ പന്ത് നേരെ വലയില്‍. സമനിലയായതോടെ ഇരു ടീമുകളും മികച്ച കളി തന്നെ പുറത്തെടുത്തു. നിരന്തര മുന്നേറ്റങ്ങളുമായി കേരളത്തിന്റെ ജിതിന് ഗോവന്‍ പ്രതിരോധ നിരയെ പരീക്ഷിച്ചുകൊണ്ടിരുന്നു. 84ാം മിനുട്ടില്‍ മൈതാന മധ്യത്ത് നിന്ന് നീട്ടിയടിച്ച് കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ജിതിനെ തടയാന്‍ മുന്നോട്ടുകയറി വന്ന ഗോവന്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ച് തലയ്ക്ക് മുകളിലൂടെ ഹാഫ് വോളി. കേരളത്തിന്റെ വിജയ ഗോള്‍ കൂടിയായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."