വിജയം അടിച്ചെടുത്ത് മുംബൈ
ഇന്‍ഡോര്‍: ഐ.എപി.എല്‍ പോരാട്ടത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി പറഞ്ഞ മുംബൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്താണ് മൂന്നാം വിജയം കുറിച്ചത്.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ ഒരുവേള തോല്‍വി മുന്നില്‍ കണ്ടെങ്കിലും പുറത്താകാതെ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15 പന്തില്‍ 24 റണ്‍സ്), ക്രുണാല്‍ പാണ്ഡ്യ (12 പന്തില്‍ 31 റണ്‍സ്) എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയ തീരത്തെത്തിച്ചു. സൂര്യകുമാര്‍ യാദവ് (42 പന്തില്‍ 57), ഇഷാന് കിഷന് (25), ഹര്‍ദിക് പാണ്ഡ്യ (23) എന്നിവരും തിളങ്ങി.
ടോസ് നേടി മുംബൈ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍മാരായ ക്രിസ് ഗെയ്ലും കെ.എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 6.4 ഓവറില്‍ 54 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രാഹുല്‍ 20 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും സഹിതം 24 റണ്‍സെടുത്തു. ഒരറ്റത്ത് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ ഗെയ്ല് അര്‍ധ സെഞ്ച്വറി തികച്ചയുടനെ പവലിയനിലേക്ക് മടങ്ങി. ഗെയ്ല് 40 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 50 റണ്‍സെടുത്തു. പിന്നീട് കരുണ്‍ നായര്‍ 12 പന്തില്‍ 23 റണ്‍സെടുത്തും മാര്‍ക് സ്റ്റോയിനിസ് 15 പന്തില്‍ രണ്ട് വീതം സിക്സും പോറും പറത്തി പുറത്താകാതെ 29 റണ്‍സെടുത്തും പഞ്ചാബിന്റെ സ്കോര്‍ 174 റണ്‍സിലെത്തിക്കുകയായിരുന്നു.
മുംബൈ നിരയില്‍ മക്ഗ്ലനാഗന്, ബുമ്റ, ഹര്‍ദിക് പാണ്ഡ്യ, മയാങ്ക് മാര്‍ക്കണ്ഡെ, കട്ടിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."