HOME
DETAILS
MAL
ഡീഗോ കോസ്റ്റയുടെ ഏക ഗോളില്‍ ആഴ്സനലിനെ പരാജയപ്പെടുത്തി ' അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗിന്റെ ഫൈനലില്‍
backup
May 05 2018 | 01:05 AM
ഓക്ക്ലന്‍ഡ്: ഇന്ത്യയുടെ ബി സായ് പ്രണീത് ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. അതേസമയം ക്വാര്‍ട്ടറില്‍ പോരാടിയ മറ്റൊരു ഇന്ത്യന്‍ താരം സമീര്‍ വര്‍മ തോല്‍വിയോടെ പുറത്തായി.
മൂന്നാം സീഡ് സായ് പ്രണീത് ക്വാര്‍ട്ടറില്‍ അനായാസ വിജയമാണ് സ്വന്തമാക്കിയത്. 28 മിനുട്ടുകള്‍ മാത്രം നീണ്ട പോരാട്ടത്തില്‍ ശ്രീലങ്കയുടെ നിലുക കരുണരത്നെയെയാണ് സായ് പ്രണീത് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-7, 21-9. സെമിയില്‍ ഇന്തോനേഷ്യന്‍ താരം ജൊനാതന്‍ ക്രിസ്റ്റിയാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
രണ്ട് തവണ ഒളിംപിക് ചാംപ്യനായ ചൈനയുടെ ഇതിഹാസ താരം ലിന് ഡാനാണ് അഞ്ചാം സീഡ് സമീര്‍ വര്‍മയെ കീഴടക്കിയത്. ആദ്യ സെറ്റില്‍ പൊരുതാന്‍ സമീറിന് സാധിച്ചെങ്കിലും രണ്ടാം സെറ്റ് ലിന് ഡാന്‍ അനായാസം സ്വന്തമാക്കി. സ്കോര്‍: 19-21, 9-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."