ബൈത്തുറഹ്മ താക്കോല്‍ദാനവും മതവിജ്ഞാന സദസും
കാഞ്ഞങ്ങാട്: ബ്രദേഴ്‌സ് ക്ലബ് വടകരമുക്കിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ്മയുടെ താക്കോല്‍ദാനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികള്‍ക്ക് ഇന്നലെ വൈകിട്ട് നാലിന് നീലേശ്വരം ഖാസി ഇ.കെ മഹമൂദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ഈ മാസം ഒന്‍പത് വരെയായി നടക്കുന്ന പരിപാടികള്‍ക്കാണ് തുടക്കമായത്.
നാളെ രാത്രി എട്ടിന് നടക്കുന്ന മതവിജ്ഞാന സദസിന്റെ ഉദ്ഘാടനം ദക്ഷിണ കന്നഡ, കിഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് അഡ്വ. എന്‍.എ ഖാലിദ് സംസാരിക്കും. തുടര്‍ന്ന് കടയ്ക്കല്‍ നിസാമുദ്ദീന്‍ ബാഖവി പ്രഭാഷണം ഉണ്ടാകും .
ഏഴിന് വൈകിട്ട് നാലിന് നടക്കുന്ന വനിതകള്‍ക്കുള്ള പഠന ക്ലാസിന് ആസിഫ് ദാരിമി പുളിക്കല്‍ നേതൃത്വം നല്‍കും. രാത്രി ഏഴിന് പ്രവാസി സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്‌ലിം ലീഗ് ജന. സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍ സംസാരിക്കും. തുടര്‍ന്ന് സുബൈര്‍ തോട്ടിക്കല്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന കഥാപ്രസംഗം നടക്കും .എട്ടിന് വൈകിട്ട് നാലിന് 'ആരോഗ്യമുള്ള ശരീരവും മനസും എങ്ങനെ പാകപ്പെടുത്താം' എന്ന വിഷയത്തില്‍ നടക്കുന്ന ക്ലാസിന് ഡോ. അബ്ദുല്‍ ജലീല്‍ ദാരിമി നേതൃത്വം നല്‍കും. തുടര്‍ന്ന് രാത്രി ഏഴിന് നടക്കുന്ന സാംസ്‌കാരിക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന. സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സംസാരിക്കും. തുടര്‍ന്ന് നവാസ് മന്നാനി പനവൂരിന്റെ മതപ്രഭാഷണവും നടക്കും. ഒന്‍പതിന് രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയാകും. മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എ. അബ്ദുറഹ്്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ദേശീയ സമിതി അംഗം എ. ഹമീദ് ഹാജി, സൈഫ് ലൈന്‍ എം.ഡി അബൂബക്കര്‍ കുറ്റിക്കോല്‍, പ്രകാശന്‍, കുണിയ ഇബ്രാഹിം ഹാജി, എം.എം നാസര്‍, കെ.കെ സുബൈര്‍ സംസാരിക്കും. കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് സഫിയുല്ലാഹില്‍ ജമലുല്ലൈലി തങ്ങള്‍ മണ്ണാര്‍ക്കാട് നേതൃത്വം നല്‍കും. തുടര്‍ന്ന് ഗൃഹ പ്രവേശന സല്‍ക്കാരവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."