എ.എസ് കനാല്‍ ശുചീകരിച്ച് സംരക്ഷിക്കണമെന്ന് ആവശ്യം
ചേര്‍ത്തല: ഉള്‍നാടന്‍ ജലഗതാഗത പാതയായ ആലപ്പുഴ ജില്ലയിലെ എ.എസ് കനാല്‍ ശുചീകരിച്ച് സംരക്ഷിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ ദൗത്യസേന സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. മുന്‍പ് ചേര്‍ത്തല, ആലപ്പുഴ എന്നിവടങ്ങളിലേക്ക് ചരക്ക് നീക്കത്തിന് ഉപയോഗിച്ച തോട് മാലിന്യം നിക്ഷേപിച്ചും കൈയേറിയും നാശത്തിന്റെ വക്കിലാണ്. കഞ്ഞിക്കുഴിയില്‍ കനാല്‍ നികത്തി ദേശീയ പാത നിര്‍മിച്ചതോടെ നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലായി. ഇതോടെ തോടിന്റെ വശങ്ങളില്‍ കൈവീടുകള്‍ നിര്‍മിച്ചു.
വിനോദസഞ്ചാരമേഖലയ്ക്ക് സൗകര്യപ്രദമായ രീതിയില്‍ കനാല്‍ ശുചീകരണം നടത്തി കനാല്‍ ഗതാഗത യോഗ്യമാക്കി മാറ്റണമെന്ന് കഞ്ഞിക്കുഴിയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ കാംപ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജീഷ് നെടുമ്പ്രക്കാട് ഉദ്ഘാടനം ചെയ്തു. കെ ജെ സിന്‍ഹ അധ്യക്ഷനായി. അഡ്വ.പി.കെ ബിനോയ്, അഡ്വ.കെ.ആര്‍ അജിത് കുമാര്‍, നിഷീദ് തറയില്‍, ശാലിനി രാധാകൃഷ്ണന്‍, കട്ടിയാട് ഗിരീശന്‍, ഷാജി മുഹമ്മദ് വൈക്കം, അനില്‍ മുഹമ്മ, കെ. മന്മഥന്‍ വയലാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."