HOME
DETAILS

പള്ളിത്തോട് തീരത്ത് സുരക്ഷിതത്വമില്ല; തൊഴിലാളികള്‍ ഭീതിയില്‍

  
backup
March 12 2017 | 02:03 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95


തുറവൂര്‍: പള്ളിത്തോട് ചാപ്പക്കടവ് തീരത്ത് സംരക്ഷണത്തിനായി കടല്‍ ഭിത്തിയോ തിരകളുടെ ശക്തി കുറയ്ക്കാന്‍ പുലിമുട്ടുകളോയില്ല. കൂറ്റന്‍ തിരമാലകള്‍ കരയിലേയ്ക്കടിച്ചുകയറുമ്പോള്‍ തീരത്ത് സൂക്ഷിച്ചിരിക്കുന്ന തൊഴിലുപകരണങ്ങള്‍ സംരക്ഷിക്കാന്‍ നെട്ടോട്ടമോടുകയാണ് തൊഴിലാളികള്‍. വള്ളവും വലയും മറ്റുപകരണങ്ങളും പല തവണ തിരയില്‍പ്പെട്ട് തകര്‍ന്നിട്ടുണ്ട്. ഇത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.
ചാപ്പക്കടവില്‍ തിരകള്‍ അടിച്ചുകയറുന്നതിന്റെ ഇരുവശങ്ങളിലുമായി അമ്പത് മീറ്റര്‍ നീളത്തില്‍ രണ്ട് പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ശാശ്വതമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. തിരമാലകള്‍ അടിച്ചുകയറാതിരിക്കാന്‍ മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തി തീര്‍ക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. എന്നാല്‍ അതെല്ലാം തിരമാലകള്‍ തകര്‍ത്തെറിയുകയാണ് പതിവ്.
ഈ ഭാഗത്തെ കടല്‍ഭിത്തിക്ക് ഉയരം കുറയുന്നതും വളരെ ബുദ്ധിമുട്ടുകളുവാക്കുന്നുണ്ട്. പല തവണ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ജനപ്രതിനിധികളും അധികൃതരും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തീരദേശവാസികള്‍ ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago