കൊളത്തറ ചെറുപുഴയില്‍ കറുത്തജലം ഒഴുകുന്നു; നാട്ടുകാര്‍ ആശങ്കയില്‍
ഫറോക്ക്: ചാലിയാറിന്റെ കൈവഴിയായ ചെറുപുഴയില്‍ കറുത്ത ജലം ഒഴുകുന്നു. ഇന്നലെ രാവിലെ മുതല്ക്കാണ് പുഴയിലെ വെള്ളത്തിന് കറുത്തനിറം കാണപ്പെട്ടത്. വെള്ളത്തിന് കടുത്ത ദുര്‍ഗന്ധവുമുണ്ട്. റഹ്മാന് ബസാര്‍, കൊളത്തറ, തൊണ്ടിലക്കടവ് മേഖയിലെ പുഴയോര നിവാസികള്‍ വെള്ളത്തിന്റെ നിറം മാറിയതില്‍ ആശങ്കയിലാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് ചെറുപുഴയിലെ ജലം ചുവപ്പുകലര്‍ന്ന തവിട്ട് നിറമായിതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. മൂന്നു ദിവസമാണ് അന്ന് വെള്ളം നിറം മാറി ഒഴുകിയത്. കഴിഞ്ഞവര്‍ഷവും ഇതേസമയം പുഴയില്‍ ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ജലം നിറഞ്ഞ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയിരുന്നു. രണ്ടു ദിവസമാണ് മീനുകള്‍ ചത്തുപൊങ്ങി പഴിയിലൂടെ ഒലിച്ചു പോയത്.
അന്നു വെള്ളത്തിന്റെ സാംപിളും കൊച്ചിയില്‍നിന്നു സെന്റട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടി(സി.എം.എഫ്.ആര്.ഐ)ലെ വിദഗ്ധരുമെത്തി ചത്ത മത്സ്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയും പരിശോധിച്ചിരുന്നു. വെള്ളത്തില്‍ മാരകമായതൊന്നും കലര്‍ന്നിട്ടില്ലെന്നും കാലാവസ്ഥമാറ്റമാണ് നിറമാറ്റത്തിനു കാരണമെന്നുമാണ് അന്ന് കണ്ടെത്തിയത്.
പുഴയിലെ വെള്ളത്തിനു ഇടയ്ക്കുണ്ടാകുന്ന നിറം മാറ്റത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍. പ്രദേശത്തെ കിണറുകളിലേക്ക് കറുത്ത പുഴ വെള്ളം കലരുമോയെന്ന ഭീതിയും നാട്ടുക്കാര്ക്കുണ്ട്. പുഴയിലെ വെള്ളത്തിന്റെ നിറം മാറുമ്പോള്‍ പരിശോധന നടത്തുന്നതല്ലാതെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പുഴയോര വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."