പഞ്ചാബിനെ നയിക്കാന്‍ അമരീന്ദര്‍; സത്യപ്രതിജ്ഞ 16 ന്
അമൃത്സര്‍: പഞ്ചാബില്‍ നിയുക്ത മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഈ മാസം 16 ന് സ്ഥാനമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമരീന്ദര്‍ സിങ് പാര്‍ട്ടി എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി. ഉടന്‍തന്നെ അദ്ദേഹം ഗവര്‍ണറെ കാണും.
പാര്‍ട്ടിയ്ക്ക് മികച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ഭരണഘടനയും ചട്ടങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതിപക്ഷ നേതാവിന്റെ കാര്യം തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെയായിരിക്കില്ല പ്രവര്‍ത്തിക്കുകയെന്നും ലഹരിമരുന്ന് പ്രശ്നം നിയന്ത്രിക്കലും ഹരിയാനയുമായുള്ള നദീജലതര്ക്കവുമാണ് ആദ്യം പരിഗണിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
117 സീറ്റില്‍ 77 സീറ്റ് പിടിച്ച് പഞ്ചാബില്‍ അമരീന്ദറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."