ആര്‍ദ്ര പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണം: എ.കെ ബാലന്‍
പാലക്കാട്: സമൂഹത്തിലെ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ദ്ര പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ രാജ്യത്തെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പിന്നോക്കക്ഷേമ മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളില്‍ ധാര്‍മികതയും സാമൂഹിക പ്രതിബദ്ധതയും കൂടുതലായി വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ പുതിയ തലമുറയെ ഉന്നത വിദ്യാഭ്യാസ രംഗതത്തേക്ക് കൊണ്ടുവരുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാംപസുകളില്‍ സര്‍ഗാത്മകതയും പൗരബോധവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നവിധം ജനാധിപത്യ സംവിധാനങ്ങള്‍ നിലനില്‍ക്കണമെന്നാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ നിലപാട് സമൂഹത്തിന്റെ നിലനില്‍പിനുതന്നെ ഭീഷണിയായി പ്രകൃതിചൂഷണവും മാലിന്യങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജല സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി സര്‍ക്കാര്‍ മുന്നോട്ട് വച്ച ഹരിത കേരളം പദ്ധതി പ്രയോഗ വല്‍കരിക്കുന്നതിന് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംസ്ഥാന സമിതിയുടെ ഇരുപത്തൊന്നാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനത്തിന്‍ മുഖ്യാത്ഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."