ബി.ജെ.പിക്കുമേല്‍ സമ്മര്‍ദം ശക്തമാക്കി ബി.ഡി.ജെ.എസിന്‌വേണ്ടി വെള്ളാപ്പള്ളി
തിരുവനന്തപുരം: മോഹനവാഗ്ദാനങ്ങളില്‍ പെട്ട് എന്‍.ഡി.എയില്‍ എത്തിയ ബി.ഡി.ജെ.എസ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ആയുധമാക്കി സമ്മര്‍ദ തന്ത്രങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി എന്‍.ഡി.എയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നത് തുടരുന്ന ബി.ഡി.ജെ.എസിനുവേണ്ടി വീണ്ടും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തിറങ്ങി.
ചെങ്ങന്നൂരില്‍ ഒറ്റക്കു മത്സരിക്കാന്‍ ബി.ഡി.ജെ.എസ്. തീരുമാനിച്ചാല്‍ തെറ്റുപറയാനാകില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. മനസുതളര്‍ന്ന, വിശ്വസ്തത നഷ്ടപ്പെട്ട അണികളാണ് ബി.ഡി.ജെ.എസിനുള്ളത്. അത്തരമൊരു അവസ്ഥയിലേക്കാണ് അനുഭവം അവരെ കൊണ്ടെത്തിച്ചത്. ബി.ഡി.ജെ.എസ് രാഷ്ട്രീയ പ്രതിസന്ധി അനുഭവിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
മുന്നണിയില്‍ ചേരുന്നതിന് ബി.ജെ.പി ദേശീയ നേതൃത്വം വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബി.ഡി.ജെ.എസിന്റെ മുന്നണി മാറ്റത്തെക്കുറിച്ചുപോലും മുന്‍പ് വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു. അന്ന് കേന്ദ്ര നേതൃത്വം ഇടപെടുകയും എത്രയും പെട്ടെന്ന് സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബി.ഡി.ജെ.എസ് നേതൃത്വവും വെള്ളാപ്പള്ളിയും നിശ്ബദത പാലിച്ചു. എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരിന് ഒരു വര്‍ഷംകൂടി മാത്രമാണ് ശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."