കത്വ; പ്രതികള്‍ക്ക് അനുകൂല നീക്കവുമായി വീണ്ടും ബി.ജെ.പി
ന്യൂഡല്‍ഹി: കത്വ കേസിലെ പ്രതികള്‍ക്ക് അനുകൂല നീക്കവുമായി വീണ്ടും ബി.ജെ.പി. അന്വേഷണ സംഘത്തെ വിമര്‍ശിക്കുന്ന വിഡിയോ കാംപയിന് പ്രചരണവുമായാണ് ബി.ജെ.പി രംഗത്തെത്തിയത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെയും പ്രതികളുടെ അറസ്റ്റിനെയും അഭിഭാഷക ചോദ്യം ചെയ്യുന്ന വിഡിയാ ആണ് ബി.ജെ.പി ജമ്മുകശ്മിര്‍ യൂനിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെ കത്വ പ്രതികള്‍ക്കായി ബി.ജെ.പി മന്ത്രിമാരുടെ നേതൃത്വത്തില്‍ റാലി നടത്തിയത് വന്‍വിവാദമായിരുന്നു. ഇവരെ പുറത്താക്കി ഒരു മാസത്തിന്നുള്ളിലാണ് പ്രതികള്‍ക്കായി വീണ്ടും ബി.ജെ.പി രംഗത്തെത്തിയത്.
'എ ബിഗ് എക്പോസ് ഓണ്‍ കത്വ ഫാക്ട്' എന്ന പേരില്‍ പുറത്തിറിക്കിയ വിഡിയോയില്‍ അഡ്വ.മോണിക അറോറയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കത്വ വിഷയത്തില്‍ വസ്തുതാന്വേഷണ സംഘം എന്ന പേരില്‍ ഈയിടെ സന്ദര്‍ശനം നടത്തിയ അഞ്ചംഗത്തില്‍ ഒരാളാണ് അറോറ. എന്നാല്‍ ഇവര്‍ കത്വ പെണ്‍കുട്ടിയുടെ കുടുംബത്തെയോ ബകര്‍വാല വിഭാഗത്തെയോ സന്ദര്‍ശിക്കാന്‍ തയാറായില്ല. പ്രതികളുടെ കുടുംബത്തിന്റെയും അവരുടെ അഭിഭാഷകന്റെയും കേസില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ ജമ്മുകശ്മിര്‍ ബാര്‍ അസോസിയേഷന്റെയും മൊഴികള്‍ മാത്രമാണ് ഇവര്‍ ശേഖരിച്ചത്. ഇതാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയത്.
ഈ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫിസില്‍ വ്യാഴാഴ്ച സമര്‍പ്പിച്ചുവെന്ന് ജമ്മുകശ്മിര്‍ ബി.ജെ.പി വക്താവ് സുനില്‍ സേതി പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന പ്രതികളുടെ ആവശ്യം ന്യായമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂട്ടമാനഭംഗപ്പെടുത്തിയ മൂന്ന് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയതിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ കശ്മിരിലെ പി.ഡി.പി ശക്തമായി പിന്തുണക്കുന്നതിനിടെ സഖ്യകക്ഷിയായ ബി.ജെ.പി എതിര്‍ത്ത് രംഗത്തെത്തിയത് പുതിയ വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."