HOME
DETAILS
MAL
സിമിയോണിക്ക് വിലക്ക്
backup
May 05 2018 | 20:05 PM
ലോസന്നെ: അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. ആഴ്‌സനലിനെതിരായ യൂറോപ്പ ലീഗിന്റെ ആദ്യ പാദ സെമിയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സിമിയോണിയെ റഫറി ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ സംഭവമാണ് വിലക്കില്‍ കലാശിച്ചത്. മാഴ്‌സക്കെതിരായ യൂറോപ്പ ലീഗ് ഫൈനലില്‍ സിമിയോണി കളത്തിന് പുറത്തായിരിക്കും.
ഒപ്പം അടുത്ത സീസണിലെ രണ്ട് യൂറോപ്യന്‍ പോരാട്ടങ്ങളിലും വിലക്ക് തുടരും. വിലക്കിനൊപ്പം 10,000 യൂറോ പിഴയും ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."