പ്രൊഫ പി. മമ്മുസാഹിബ് നാടിന്റെ ആദരം ഏറ്റുവാങ്ങി
പാറക്കടവ്: വിദ്യാഭ്യാസ സാമൂഹിക രംഗത്ത്ആറ് പതിറ്റാണ്ട് കാലമായി നിസ്വാര്‍ഥ സേവകനായി വ്യക്തി മുദ്ര പതിപ്പിച്ച പ്രൊഫ. പി. മമ്മു സാഹിബിന് നാടിന്റെ ആദരം.
വടക്കേ മലബാറില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ ഇദ്ദേഹം നാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്‌ലാം അറബിക് കോളജ്, എസ്.ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുളിയാവ് നാഷണല്‍ കോളജ് എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഉടലെടുത്തതാണ്.
ഉമ്മത്തൂര്‍ സഖാഫ യൂത്ത് വിങ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് സയ്യദ് മഖ്ദൂം അല്‍ ബുഖാരി അധ്യക്ഷനായി.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ഇ.കെ വിജയന്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ടി.ടി ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഹമ്മദ് പുന്നക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ് , ടി.എം.വി ഹമീദ്, മന്‍സൂര്‍ പൊന്നാണ്ടി, ജംഷീര്‍, അന്‍സാര്‍ കൊല്ലാടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."