ഏലക്ക സ്‌റ്റോര്‍ കത്തിനശിച്ച് 25 ലക്ഷത്തിന്റെ നാശനഷ്ടം
നെടുങ്കണ്ടം: പാമ്പാടുംപാറ നൂറേക്കര്‍ എസ്‌റ്റേറ്റിലെ എലക്ക സ്‌േേറ്റാറിന് തീപ്പിടിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാപ്പിക്കുരുവും ഒരുചാക്ക് ഏലക്കയും സ്‌റ്റോര്‍ ഉപകരണങ്ങളും നശിച്ചു.
തേക്കിന്‍തടിയില്‍ തീര്‍ത്ത സ്‌റ്റോര്‍ കെട്ടിടമാണ് പൂര്‍ണ്ണമായും കത്തി നശിച്ച്ത്. നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും മൂന്നു മണിക്കുര്‍ കഠിന പ്രയത്‌നം നടത്തിയാണ് തീ അണച്ചത്.
കട്ടപ്പനയില്‍ നിന്നും രണ്ട് യൂണിറ്റ് വണ്ടിയും നെടുങ്കണ്ടത്തെ ഒരു യൂണിറ്റുമെത്തി ഒമ്പത് ടാങ്ക ് വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്. നഷ്ടം പൂര്‍ണ്ണമായും കണക്കാക്കാനായിട്ടില്ല. എസ്.ബി.പ്രഭാകര്‍ വക സ്‌റ്റോറാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ശക്തമായ ഇടിമിന്നലില്‍ വൈദ്യുതി ലൈനിനു തീപ്പിടിക്കുകയും സ്‌റ്റോര്‍ കത്തിനശിക്കുകയുമായിരുന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."