അഴീക്കോട് കടലില്‍ സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടതായി സൂചന
കൊടുങ്ങല്ലൂര്‍: അഴീക്കോട് കടലില്‍ സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെതായി സൂചന.
അഴീക്കോട് ലൈറ്റ് ഹൗസിനു അഞ്ചു നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്താണു മത്സ്യ ബന്ധന തൊഴിലാളികള്‍ നങ്കൂരമിട്ട നിലയില്‍ ബോട്ടു കണ്ടത്.
തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന പച്ച നിറമടിച്ച ഇന്‍ ബോര്‍ഡ് എന്ജിന് ബോട്ടില്‍ മലയാളം സംസാരിക്കുന്നവരാണുണ്ടായിരുന്നത്.
ബോട്ടിലെ സ്റ്റോറേജ് മുറിയില്‍ മത്സ്യമുണ്ടായിരുന്നുവെങ്കിലും മത്സ്യ ബന്ധന ഉപകരണങ്ങളൊന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ലെന്നു നാട്ടുകാരായ തൊഴിലാളികള്‍ പറയുന്നു.
ലക്ഷദ്വീപില്‍ നിന്നും വാങ്ങിയ മത്സ്യം മുനമ്പത്തു വില്‍ക്കാനായി എത്തിയതാണെന്നാണു ബോട്ടിലുള്ളവര്‍ പറഞ്ഞത്.
എന്നാല്‍ ലക്ഷദ്വീപില്‍ നിന്നും ഈ പ്രദേശത്തേക്കു മത്സ്യം വില്പനയ്ക്കായി കൊണ്ടുവരുന്ന പതിവില്ല.
ഇതു തന്നെയാണു തൊഴിലാളികളില്‍ സംശയം സൃഷ്ടിച്ചതും. മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴേയ്ക്കും ബോട്ടു സ്ഥലം വിടുകയും ചെയ്തു.
സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ടിനെ കുറിച്ചു ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്.
എന്നാല്‍ തീരദേശ പൊലിസിനു ഇതു സംബന്ധിച്ചു വിവരമൊന്നും തന്നെ ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."