ഒറ്റ രാത്രിയില്‍ 50 ടീമുകള്‍ ഏറ്റുമുട്ടി: കാല്‍പന്താവേശത്തില്‍ 56 മത്സരങ്ങള്‍ രാവ് പകലാക്കി
പെരിന്തല്‍മണ്ണ: മണ്ഡലത്തിലെ കാല്‍പന്ത് കളിയുടെ ആരാധകര്‍ കണ്ണിമവെട്ടാതെ വെള്ളിയാഴ്ച രാത്രി മുഴുവന്‍ കളി കണ്ടിരുന്നു. 50 ഫുട്‌ബോള്‍ ടീമുകളും അഞ്ഞൂറോളം യുവ താരങ്ങളും ബൂട്ടണിഞ്ഞു. ശനിയാഴ്ച രാവിലെ 7.30 വരെ നീണ്ട ടൂര്‍ണമെന്റില്‍ വാശിയേറിയ 56 മത്സരങ്ങള്‍ രാവ് പകലാക്കി മാറ്റി. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ 54 ക്ലബുകളുടെ കൂട്ടായ്മയോടെ രൂപീകരിച്ച ക്രസന്റ് കള്‍ച്ചറല്‍ യൂത്ത് ഫോറത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് വ്യത്യസ്ഥമായ രീതിയില്‍ അണ്ടര്‍-22 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. മത്സരത്തില്‍ ക്രസന്റ് കള്‍ച്ചറല്‍ യൂത്ത് ഫോറം താഴേക്കോട് ചാംപ്യന്‍മാരായി. ക്രസന്റ് കള്‍ച്ചറല്‍ യൂത്ത് ഫോറം പാതായ്ക്കര സ്‌കൂള്‍പടി രണ്ടാം സ്ഥാനത്തെത്തി. വിജയികള്‍ക്കുള്ള സമ്മാനദാനം മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വഹിച്ചു.
രാവില്‍ കാല്‍പന്ത് കളിയുടെ ആരവത്തോടെ ക്രസന്റ് കള്‍ച്ചറല്‍ യൂത്ത് ഫോറം പ്രവര്‍ത്തനമാരംഭിച്ചു. മഞ്ഞളാംകുഴി അലിയുടെ മുഖ്യ രക്ഷാകര്‍തൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ 54 ക്ലബുകളുടെ കൂട്ടായ്മയാണ് ക്രസന്റ് കള്‍ച്ചറല്‍ യൂത്ത് ഫോറം പ്രവര്‍ത്തനം ആരംഭിച്ചത്. പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇത്രയധികം ടീമുകളെ ഒരു കുടക്കീഴില്‍ അണി നിരത്തുക എന്നത്ത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്നും വളരുന്ന യുവതക്ക് കലാകായിക മൂല്യങ്ങളെ പകര്‍ന്നുനല്‍കാന്‍ മുന്നോട്ട വന്ന മുസ്‌ലിം ലീഗിന്റെ ചുവടുവയ്പ്പ് പ്രസംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."