HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളില്‍ മെല്ലെപ്പോക്ക്;

  
backup
March 12 2017 | 21:03 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86




കാക്കനാട്: ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നും റേഷന്‍ കാര്‍ഡ് മുന്‍ഗണന ലിസ്റ്റ് അംഗീകരിച്ച് നല്‍കിയത് വെറും 35 എണ്ണം മാത്രം. റേഷന്‍കാര്‍ഡ് അച്ചടി കാക്കനാട്ടെ കെ.ബി.പി.എസില്‍ പുരോഗമിക്കുമ്പോഴും ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ലിസ്റ്റ് അംഗീകരിച്ച് നല്‍കുന്നതില്‍ മെല്ലേപ്പോക്ക് നിലപാടിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ഗണന ലിസ്റ്റ് അംഗീകരിച്ചാലും ഇല്ലെങ്കിലും നിലവിലുള്ള ലിസ്റ്റ് പ്രകാരം റേഷന്‍ കാര്‍ഡുകളുടെ അച്ചടി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ല സപ്ലൈ ഓഫിസര്‍ ഹരിപ്രസാദ് വ്യക്തമാക്കി.
കാര്‍ഡുടമകടമകള്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരാണെന്ന് തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രമേയം പാസാക്കി അയക്കുന്ന ലിസ്റ്റുകള്‍ മാത്രമാണ് ജില്ല സപ്ലൈ ഓഫിസുകളില്‍ അംഗീകരിക്കുകയുള്ളു. ഫെബ്രുവരി 22 നകം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ലിസ്റ്റ് അംഗീകരിച്ച് നല്‍കണമെന്ന് നിര്‍ദേശച്ചിരുന്നു. എന്നാല്‍ നിശ്ചിത തിയതിക്കകം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ലിസ്റ്റ് നല്‍കിയില്ല. ഇതേത്തുടര്‍ന്ന് മാര്‍ച്ച് എട്ടിനകം നല്‍കണമെന്ന് വീണ്ടും ഉത്തരവിറക്കി തിയതി നീട്ടി. എന്നാല്‍ മുന്‍ഗണന ലിസ്റ്റ് അംഗീകരിക്കുന്നതിനുളള സമയം അവസാനിച്ചപ്പോഴും സ്ഥിതിഗതിയില്‍ മാറ്റമുണ്ടായില്ല. കൊച്ചി നഗരസഭ മാത്രമാണ് മുന്‍ഗണന ലിസ്റ്റ് അംഗീകരിച്ച് ആദ്യം നല്‍കിയത്.
മുന്‍ഗണന ലിസ്റ്റില്‍ അനര്‍ഹര്‍ കയറി കൂടിയിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കി ലിസ്റ്റ് അംഗീകരിച്ച് നല്‍കണമെന്നാണ് തദ്ദേശ സ്ഥാപന അധികാരികളോട് സപ്ലൈ ഓഫിസില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. ലിസ്റ്റ് അംഗീകാരം വൈകിയ സാഹചര്യത്തില്‍ അതത് പഞ്ചായത്ത്, മുനിസിപ്പല്‍ പരിധിയില്‍ അനര്‍ഹര്‍ ഇല്ലെന്ന നിഗമനത്തില്‍ റേഷന്‍ കാര്‍ഡ് അച്ചടി പൂര്‍ത്തിയാക്കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ജില്ലയില്‍ 2,41,564 കാര്‍ഡുടമകാണ് മുന്‍ഗണന ലിസ്റ്റിലുള്ളത്. അന്ത്യോദയഅന്നയോജന(എഎവൈ)യില്‍ 37,762 കാര്‍ഡുടമകളും ലിസ്റ്റിലുണ്ട്. മുന്‍ഗണ ഇല്ലാത്ത പട്ടികയില്‍ പെട്ടുപോയ മാരക രോഗങ്ങളുള്ളവരെ ലക്ഷ്യമാക്കിയുള്ള സംസ്ഥാന മുന്‍ഗണനാ വിഭാഗത്തില്‍ 3,00,596 കാര്‍ഡ് ഉടമകളും ഉള്‍പ്പെടെ എട്ട് ലക്ഷം കാര്‍ഡുടമകളുണ്ടെന്നാണ് ഏകദേശ കണക്ക്. നഗരപ്രദേശത്ത് 31.5 ശതമാനവും ഗ്രമപ്രദേശത്ത് 52.63 ശതമാനവും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡം. എന്നാല്‍ ജില്ലയില്‍ മുന്‍ഗണന വിഭാഗത്തില്‍ രണ്ടര ലക്ഷം കാര്‍ഡുടമകളുണ്ട്. ഈ സാഹചര്യത്തിലാണ് ലിസ്റ്റ് പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a minute ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  14 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  23 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  36 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago