പുറത്താക്കപ്പെട്ട ദ.കൊറിയന്‍ പ്രസിഡന്റ് കൊട്ടാരം വിട്ടു
സിയൂള്‍: പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹേ കൊട്ടാരം വിട്ടു. രണ്ടു ദിവസം മുന്‍പ് പാര്‍ക്കിനെ ഇംപീച്ച് ചെയ്ത പാര്‍ലമെന്റ് നടപടിയെ ഭരണഘടനാ കോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് താന്‍ കൊട്ടാരം വിടില്ലെന്ന് ഒറ്റവരി പ്രസ്താവന പുറത്തിറക്കിയ പാര്‍ക് ഇന്നലെയാണ് ഔദ്യോഗിക വാഹനത്തില്‍ സുരക്ഷാ സൈനികരുടെ അകമ്പടിയോടെ കൊട്ടാരം വിട്ടത്.
ബ്ലൂ ഹൗസ് എന്നറിയപ്പെടുന്ന കൊട്ടാരത്തില്‍ നിന്ന് ഞായറാഴ്ച വൈകിട്ടാണ് പാര്‍ക്ക് പുറത്തുവന്നത്. ബ്ലൂ ഹൗസിലെ ജീവനക്കാരോട് യാത്രപറഞ്ഞാണ് അവര്‍ ഇറങ്ങിയത്.
തുടര്‍ന്ന് പാര്‍ക് തെക്കന്‍ സിയൂളിലെ സാംസിയോങ് ജില്ലയിലെ വീട്ടിലെത്തി. നിരവധി പ്രവര്‍ത്തകര്‍ അവരെ സ്വീകരിക്കാനെത്തി.
സുഹൃത്തും അടുത്ത അനുയായിയുമായ ചോയ്‌സൂണ്‍ സില്‍ നടത്തിയ അഴിമതിയാണ് പാര്‍ക് ഗ്യുന്‍ ഹേയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. പ്രസിഡന്റായിരിക്കെ കടമകള്‍ നിറവേറ്റാനാകാത്തതില്‍ പാര്‍ക് പ്രവര്‍ത്തകരോട് മാപ്പു ചോദിച്ചു.അഴിമതിക്കേസില്‍ പാര്‍ക്കിനെതിരേ കേസെടുക്കാന്‍ ഇനി പൊലിസിന് നിയമതടസമില്ല. സാധാരണ ക്രിമിനല്‍ കോടതിയില്‍ പാര്‍ക് വിചാരണ നേരിടേണ്ടി വരും.
രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് പാര്‍ക്കും പാര്‍ട്ടിയിലെ ഒരുവിഭാഗവും ആരോപിക്കുന്നത്. അടുത്ത മെയ് 9നു മുന്‍പായി രാജ്യത്ത് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."