ഇനിയെത്ര കാലം ഇവിടെ വാസം സാധ്യമാകും
വര്‍ഷങ്ങള്‍ പിന്നിടുന്തോറും ഭൗമോപരിതലത്തില്‍ ചുട് കൂടി വരികയാണ്. കഴിഞ്ഞ പതിറ്റാണ്ടില്‍ കടുത്ത വേനലില്‍ 30, 32, 33 ഡിഗ്രി സെല്‍ഷ്യസ് എന്ന് കേള്‍ക്കുമ്പോഴൊക്കെ കണ്ണ് മിഴിച്ചിരുന്ന നാമിപ്പോള്‍ കേള്‍ക്കുന്നത് 35നും മേലേയാണ്. ഇതിനിയും കൂടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. അത് ഘട്ടം ഘട്ടമായി ഓരോ ജീവജാലങ്ങളുടെയും കഥ കഴിക്കുമെന്നതിന് സംശയം വേണ്ട. പല ജീവികളും നിലവിലെ ചൂടില്‍ തന്നെ അസ്വസ്ഥമായിത്തുടങ്ങിയിട്ടുണ്ട്. പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് നാം ലാഘവത്തോടെ വായിച്ചു പോവുകയാണ്. വലിയ കൊട്ടി ഘോഷിക്കലൊന്നുമുണ്ടാവുന്നില്ല. ആരോടും പരാതിയില്ലാതെ അവയങ്ങനെ നിശ്ശബ്ദമായി പിന്‍വാങ്ങുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍, മനുഷ്യന്‍ ഇനിയും കുറച്ചൊക്കെ പിടിച്ചു നില്‍ക്കുമായിരിക്കും. വെയിലത്ത് തൊഴിലെടുക്കുന്ന സഹോദരങ്ങള്‍ സഹിക്കാന്‍ വയ്യാതാകുമ്പോള്‍ തണലിടങ്ങളിലേക്ക് ഓടിക്കയറുന്നത് ഉത്തരേന്ത്യയിലെ സ്ഥിരം കാഴ്ചയാണ്. അസഹ്യമായ ചൂടും, ചുട്ട് പഴുത്ത വായുവില്‍ കലരുന്ന വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡെന്ന വിഷവാതകവും. ഇത്തരമൊരു സാഹചര്യം അതിജീവിക്കാന്‍ മനുഷ്യനും അധിക കാലം സാധ്യമായെന്ന് വരില്ല.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലത്തെ ദശകത്തില്‍ ഇവിടെ കുത്തിക്കൊണ്ടിരുന്ന കുഴല്‍ കിണറുകളുടെ ആഴം എത്ര അടിയാണെന്നും അതിപ്പോഴെത്രയായെന്നും മാത്രം നോക്കിയാല്‍ കാര്യം വ്യക്തമാവും. ജലത്തിന്റെ ഉറവ ഓടിയൊളിച്ച് പോയ്‌ക്കൊണ്ടിരിക്കുന്നു. അതിനെ പിന്തുടര്‍ന്ന് ഡ്രില്ലിങ് പിസ്റ്റണ്‍ പിറകിലും. അങ്ങനെ എത്ര വേണമെങ്കിലും പോകാമെന്ന് സമാധാനിക്കാന്‍ വരട്ടെ. ഒരു പരിധി കഴിഞ്ഞാല്‍ പിന്നീട് ഭൂമിക്കടിയില്‍ നിന്ന് വലിച്ചെടുക്കുന്ന ജലം കുടിക്കാന്‍ പറ്റിയതാവില്ല. എത്ര താഴ്ന്നാലും വെള്ളം കിട്ടാതെ പോവുന്നതും ഇന്ന് സര്‍വ സാധാരണം. കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാട് പറമ്പിന് പുറത്ത് കൂടി ഒരു കൊച്ചരുവി ഒഴുകുന്നത് കണ്ണുകള്‍ക്ക് കുളിരേകിയിരുന്ന കാഴ്ചയായിരുന്നു. അത് തെക്ക് വശത്ത് കുറച്ചപ്പുറത്തെ ഒരു വനത്തില്‍ നിന്നുല്‍ഭവിച്ച് ഏകദേശം ഒരു കി. മീറ്റര്‍ സഞ്ചരിച്ച് ശ്രീബാഗില്‍ വയലിനെ നെടുകെ പിളര്‍ത്തി പോകുന്ന തോട്ടിലെത്തി അവിടുന്ന് പുഴ(മധുവാഹിനി)യില്‍ പോയി കൂടിച്ചേരുകയായിരുന്നു. ഏകദേശം ജനുവരി , ഫെബ്രുവരി മാസമാവുമ്പോഴേക്കും അത് ശോഷിച്ച് വരും. പിന്നെ രണ്ട് മാസം തോട് വരണ്ടുണങ്ങിയ മണല്‍ത്തിട്ടായും കിടക്കും. മഴക്കാലത്ത് വീണ്ടും അത് കുത്തിയൊലിച്ച രൗദ്രഭാവം പൂകും. മഴക്കാലം കഴിഞ്ഞാല്‍ തെളിനീരരുവിയായി ആ പരിവൃത്തി അങ്ങനെ തുടരും. ഇന്ന്, എവിടെപ്പോയി ആ അമൃത വാഹിനി?
കുഴല്‍ക്കിണറുകളാണ് ഇത്തരം നീര്‍ച്ചോലകളുടെ മരണമണി മുഴക്കി മുന്നില്‍ നില്‍ക്കുന്നത്. മണലൂറ്റിയെടുക്കല്‍, അമിതമായി വലിയതരം ജലപമ്പുകളുടെ ഉപയോഗം തുടങ്ങിയ മറ്റു ചില കാരണങ്ങളും തൊട്ട് പിറകിലുണ്ട്.. കുപ്പിവെള്ള സംഭരണികളും, പെപ്‌സി, കൊക്കൊകോലാ ഫാക്ടറികളും മറ്റൊരു വിഷയമാണ്. 90കളുടെ ഒടുവില്‍ കുഴല്‍ക്കിണറുകള്‍ ഭയാനകമാം വിധം വ്യാപകമാവുകയായിരുന്നു. ഒറ്റ പറമ്പില്‍ സൗകര്യത്തിന് രണ്ടും മൂന്നും. പിന്നീടത്, പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുകള്‍ നിരന്തരമായി വന്നു തുടങ്ങിയതോടെ, തദ്ദേശ ഭരണകൂടങ്ങള്‍ ഇരുന്നാലോചിച്ചതിന്റെ ഫലമായി, ചില ഘട്ടങ്ങളില്‍ മാത്രം നിയന്ത്രണങ്ങളുണ്ടായി. അതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടങ്ങളുടെ അനുമതിയോടെ തോണ്ടിയിരുന്നവ ഒഴിച്ച്, അതിന്റെ വ്യാപനം ഒന്ന് ശമിച്ചെങ്കിലും ഇപ്പോള്‍ കുഴല്‍ കിണര്‍ വണ്ടി തലങ്ങും വിലങ്ങും വീണ്ടും ഓടിത്തുടങ്ങിയിട്ടുണ്ട്.
കിണറുകള്‍ കുഴിക്കാന്‍ ഭാരിച്ച ചിലവ് വന്നതും, ജനബാഹുല്യം നിമിത്തം പുരയിടങ്ങളുടെ വിസ്തൃതി ചുരുങ്ങി വന്നതും ഒക്കെയാവാം കുഴല്‍ കിണറുകളുടെ വ്യാപനം നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് പറ്റാതെ വന്നത്. പക്ഷെ, നാം സ്വയം തിരിച്ചറിയാതെ പോകുന്നത് അക്ഷന്തവ്യമായ തെറ്റാണ്. കുടിവെള്ളം കിട്ടാക്കനിയാകുന്ന ഒരു വരും കാലത്തെ നാം ക്ഷണിച്ചു വരുത്തുക മാത്രമല്ല, വേഗത്തിലാക്കുകയുമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപന പരിസരങ്ങളില്‍ മഴ വെള്ള സംഭരണികള്‍ സ്ഥാപിച്ചത് പലരും ഓര്‍ക്കുന്നുണ്ടാവും. അതൊരു മഴ കുറഞ്ഞ, കുടിവെള്ളത്തിന് ക്ഷാമം നേരിട്ട വര്‍ഷാവസാനത്തിന്റെ തീരുമാനമായിരുന്നു. പക്ഷെ അടുത്ത വര്‍ഷങ്ങളില്‍ നല്ല മഴ കിട്ടിയതോടെ നാം കൂട്ടായതിനെ മറന്നു.
വലിയ കുപ്പിയുടെ ആകൃതിയില്‍ കോണ്‍ക്രീറ്റില്‍ പണിത അവയുണ്ടോ നശിക്കുന്നു. ആ തീരുമാനത്തിന്റെ സ്മാരകമായോ അല്ലെങ്കില്‍ ആ സ്ഥാപനങ്ങള്‍ക്ക് നോക്കുകുത്തിയായോ അതിന്നും പലയിടത്തും കാണാം. വര്‍ഷാവര്‍ഷം ഭൂമിയില്‍ പതിക്കുന്ന മഴവെള്ളം തോടുകളിലൂടെയും ചാലുകളിലൂടെയും ഒലിച്ചുപോയി കടലില്‍ പതിക്കുന്നു. എവിടെയും വെള്ളം കെട്ടിക്കിടക്കുന്നതോ നഞ്ഞ ഭൂമിയോ കാണാനിഷ്ടപ്പെടാത്ത ഒരു തലമുറയാണിത്. നമ്മിലേറെ പേരും സാധ്യമാകുന്നത്ര വീടിന്റെ മുറ്റങ്ങളെല്ലാം ഇന്റര്‍ലോക്ക് കൊണ്ട് മനോഹരമാക്കിക്കഴിഞ്ഞു. വീടിന്റെ ടെറസില്‍ വീഴുന്ന മഴവെള്ളം മുറ്റത്തെ ഇന്റര്‍ലോക്കില്‍ വീണ് ഒഴുകിപ്പോകും.
കുടിവെള്ള പ്രശ്‌നം രൂക്ഷമായി അനുഭവപ്പെടുന്ന എത്രയോ പ്രദേശങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. ഇതൊരിക്കലും സംഭവിച്ചു കൂടായിരുന്നു. 44 നദികള്‍, അതിനെത്രയോ കൈവഴികള്‍, നീര്‍ച്ചാലുകള്‍, കാട്ടരുവികള്‍, ശുദ്ധജല തടാകങ്ങള്‍, കായലുകള്‍ ഒക്കെയുള്ള സംസ്ഥാനമാണിത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വയല്‍പ്രദേശങ്ങളും താരതമ്യേന അധികമാണ്. കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെ ഇന്ത്യയുടെ പശ്ചിമ തീരപ്രദേശത്ത് മണ്‍സൂണ്‍ മഴ കൂടുതല്‍ പതിക്കുന്നത് ഈ ദക്ഷിണ തീരത്താണ്. ഇന്ത്യയില്‍ ഏറ്റവുമധികം വര്‍ഷവൃഷ്ടി ലഭിക്കുന്ന പ്രദേശം മേഘാലയയാണെങ്കിലും മണ്‍സൂണിന്റെ കാര്യത്തില്‍ കേരളം തന്നെ മുന്നില്‍.
സ്ഥിതി ഇങ്ങനെയൊക്കെയായിട്ടും വേനലില്‍ ജലക്ഷാമം അനുഭവപ്പെടുന്ന, കുടിവെള്ളം കിട്ടാക്കനിയാവുന്ന കൂട്ടത്തില്‍ കേരളവുമുണ്ട്. എവിടെയോ പാളിച്ചകളുണ്ടെന്നല്ലെ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഓരോ വര്‍ഷവും വേനല്‍ ആരംഭിക്കുന്ന വേളയില്‍ ഭരണകൂടങ്ങളും ജനപ്രതിനിധികളും ഒരു സടകുടഞ്ഞെഴുന്നേല്‍ക്കലുണ്ട്.. പിന്നെ ഒരു പിടി നിര്‍ദേശങ്ങള്‍ വരികയായി. പക്ഷെ ഒരു മഴ വന്നാല്‍ മതി. അതൊക്കെ കുതിര്‍ന്നുപോകാന്‍. ജനങ്ങള്‍ പാലിച്ചോ, നടപ്പില്‍ വരുത്തിയോ എന്ന് അന്വേഷിക്കാന്‍ പിന്നെ ആരുമുണ്ടാവില്ല. പിന്നീടതിനെ കുറിച്ച് ചിന്തിക്കണമെങ്കില്‍ അടുത്ത വേനല്‍ വരണം, വരള്‍ച്ച ബാധിക്കണം. ജനങ്ങള്‍ ജലക്ഷാമം അനുഭവപ്പെട്ട് മുറവിളി ആരംഭിക്കണം.
സ്ഥിതി ഇങ്ങനെയൊക്കെയായിട്ടും വേനലില്‍ ജലക്ഷാമം അനുഭവപ്പെടുന്ന, കുടിവെള്ളം കിട്ടാക്കനിയാവുന്ന കൂട്ടത്തില്‍ കേരളവുമുണ്ട്. എവിടെയോ പാളിച്ചകളുണ്ടെന്നല്ലെ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്? ഓരോ വര്‍ഷവും വേനല്‍ ആരംഭിക്കുന്ന വേളയില്‍ ഭരണ കൂടങ്ങളും ജനപ്രതിനിധികളും ഒരു സടകുടഞ്ഞെഴുന്നേല്‍ക്കലുണ്ട്. പിന്നെ ഒരു പിടി നിര്‍ദേശങ്ങള്‍ വരികയായി. പക്ഷെ, ഒരു മഴ വന്നാല്‍ മതി. അതൊക്കെ കുതിര്‍ന്നു പോകാന്‍. ജനങ്ങള്‍ പാലിച്ചോ നടപ്പില്‍ വരുത്തിയോ എന്ന് അന്വേഷിക്കാന്‍ പിന്നെ ആരുമുണ്ടാവില്ല. പിന്നീടതിനെ കുറിച്ച് ചിന്തിക്കണമെങ്കില്‍ അടുത്ത വേനല്‍ വരണം, വരള്‍ച്ച ബാധിക്കണം. ജനങ്ങള്‍ ജലക്ഷാമം അനുഭവപ്പെട്ട് മുറവിളി ആരംഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."