അത്‌ലറ്റിക്കോക്ക് തോല്‍വി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ എസ്പാന്യോള്‍ അട്ടിമറിച്ചു. 2-0ത്തിനാണ് എസ്പാന്യോള്‍ വിജയം സ്വന്തമാക്കിയത്. മറ്റ് മത്സരങ്ങളില്‍ വിയ്യാറല്‍ 1-0ത്തിന് വലന്‍സിയയേയും അലാവെസ് 3-0ത്തിന് മലാഗയേയും വീഴ്ത്തി.
കിരീടമുറപ്പിച്ച് യുവന്റസ്
മിലാന്‍: ഇറ്റാലിയന്‍ സീരി എ കിരീടം യുവന്റസ് ഏതാണ്ടുറപ്പിച്ചു. സ്വന്തം തട്ടകത്തില്‍ അവര്‍ 3-1ന് ബോലോഗ്നയെ വീഴ്ത്തി. യുവന്റസിന് ഭീഷണിയായി നിന്ന നാപോളി സ്വന്തം തട്ടകത്തില്‍ ടൊറിനോയുമായി 2-2ന് സമനിലയില്‍ പിരിഞ്ഞതും യുവന്റസിന്റെ കാര്യങ്ങള്‍ എളുപ്പമാക്കി. മറ്റ് മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ 4-0ത്തിന് ഉദീനിസെയെ തകര്‍ത്തു.
മൊണാക്കോയ്ക്ക് ജയം
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ മൊണാക്കോയ്ക്ക് വിജയം. എവേ പോരാട്ടത്തില്‍ അവര്‍ 2-1ന് സീനിനെ വീഴ്ത്തി.
പോര്‍ച്ചുഗലില്‍ പോര്‍ട്ടോ
ലിസ്ബന്‍: പോര്‍ച്ചുഗീസ് ലിഗ കിരീടം പോര്‍ട്ടോയ്ക്ക്. അഞ്ച് സീസണുകള്‍ക്കൊടുവിലാണ് അവര്‍ കിരീടം തിരിച്ചുപിടിച്ചത്. ബെന്‍ഫിക്ക- സ്‌പോര്‍ടിങ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് പോര്‍ട്ടോ കിരീടം ഉറപ്പാക്കിയത്.
കാര്‍ഡിഫ് സിറ്റി പ്രീമിയര്‍ ലീഗിലേക്ക്
ലണ്ടന്‍: അടുത്ത സീസണിലെ പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടി കാര്‍ഡിഫ് സിറ്റി. രണ്ടാം ഡിവിഷന്‍ പോരാട്ടത്തില്‍ റീഡിങുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞാണ് അവര്‍ സ്ഥാനം ഉറപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."