HOME
DETAILS
MAL
തീരദേശ വികസനത്തിന് 800 കോടിയുടെ പദ്ധതികള്‍: മന്ത്രി
backup
May 07 2018 | 02:05 AM
കൊല്ലം: സംസ്ഥാനത്ത് 800 കോടി രൂപയുടെ പദ്ധതികള്‍ തീരദേശ വികസന കോര്പറേഷന് നടപ്പിലാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പെരിനാട് ഇടവട്ടം സര്‍ക്കാര്‍ വെല്‍ഫെയര്‍ എല്‍.പി സ്കൂളിനായി അനുവദിച്ച ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."