യു.പിയില്‍ മോദിയുടെ വാദം പൊളിഞ്ഞു, വോട്ട് കിട്ടിയത് വികസനത്തിനല്ല, ഹിന്ദു അജണ്ടക്ക്- സന്ദീപ് ദീക്ഷിത്
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് യു.പിയിലെ ബി.ജെപിയുടെ ജയമെന്ന ആര്.എസ്.എസ് പ്രഖ്യാപനത്തോടെ മോദിയുടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ആര്.എസ്.എസ് നേതാവ് എം.ജി വൈദ്യയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആര്.എസ്.എസ് സത്യം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ഒരു പാടു കാലമായി യു.പിയില്‍ ധ്രുവീകരണം നടത്താനുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി. ഇപ്പോള്‍ അതിന്റെ ഫലം കണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. വികസനത്തിന് ലഭിച്ച വോട്ടാണെന്ന വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. മോദിയുടെ ഹിന്ദുത്വ അജണ്ടക്ക് ലഭിച്ച വോട്ടാണിതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മോദി നടത്തിയ പ്രസംഗത്തില്‍ പുതുതായി ഒന്നും ഉണ്ടായിരുന്നില്ലെന്നും സന്ദീപ് ദീക്ഷിത് ആക്ഷേപിച്ചു. വിജയിച്ചാല്‍ നന്ദി പറയുന്നതും അഭിനന്ദിക്കുന്നതും സാധാരണമാണ്. ഇനി ഇതില്‍ കവിഞ്ഞ് ഇവരുടെ അടുത്ത് നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."