കൂത്തുപറമ്പ് മിനി പാര്‍ക്ക് തുറന്നു കൊടുക്കാന്‍ തീരുമാനമായി
കൂത്തുപറമ്പ്: നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്യാതെ കിടന്ന കൂത്തുപറമ്പിലെ മിനി പാര്‍ക്ക് തുറന്നു കൊടുക്കാന്‍ ഒടുവില്‍ തീരുമാനമായി.12ന് വൈകുന്നേരം മൂന്നിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ പ്രൊമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ നഗരസഭാ സ്റ്റേഡിയത്തിനും മുന്‍സീഫ് കോടതിക്കും മധ്യെയുള്ള റവന്യൂ വകുപ്പിന്റെ സ്ഥലത്തായിരുന്നു പാര്‍ക്ക് നിര്‍മ്മിച്ചത്.
ചുറ്റു മതിലും ഇരിപ്പിടങ്ങളും കഫ്റ്റീരിയയും ഉള്‍പ്പെടെ സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഉദ്ഘാടനം അനിശ്ചിതമായി നീണ്ടത് ഏറെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
പാര്‍ക്ക് സാമൂഹ്യ വിരുദ്ധരുടെ താവളമാവുകയും പാര്‍ക്കിലെ ചുമര്‍ചിത്രങ്ങള്‍ ഉള്‍പ്പെടെ നശിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. നിര്‍മാണം പൂര്‍ത്തിയായ ഉടനെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ടൂറിസം വകുപ്പു മന്ത്രിയുടെ തീയതി ലഭിക്കാത്തതാണ് ഉദ്ഘാടനം നീണ്ടു പോകാന്‍ കാരണമായി പറഞ്ഞത്.
പാര്‍ക്കിന്റെ പരിപാലനം സംബന്ധിച്ചും അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മന്ത്രി കെ.കെ ശൈലജ മുന്‍കൈ എടുത്ത് ഉദ്ഘാടന നടപടികള്‍ സ്വീകരിക്കുകയായിരുന്നു. കൂത്തുപറമ്പ് നഗരസഭയുടെ കൂടി സഹായത്തോടെ 12 സെന്റ് സ്ഥലത്താണ് 30 ലക്ഷത്തോളം രൂപ ചെലവില്‍ ടൂറിസം വകുപ്പ് മിനി പാര്‍ക്ക് നിര്‍മ്മിച്ചത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്ന് (തിങ്കള്‍) വൈകുന്നേരം നാലിന് നഗരസഭാ വി.കെ.സി ഹാളില്‍ ഡി.ടി.പി.സി സംഘാടക സമിതി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."